Wednesday December 07, 2016
Latest Updates

എല്ലാവര്‍ക്കും തൊഴില്‍ വാഗ്ദാനവുമായി ജോണ്‍ ബര്‍ട്ടന്‍,പ്രീ സ്‌കൂള്‍ എല്ലാ കുട്ടികള്‍ക്കും സൗജന്യമാക്കുമെന്നും വാഗ്ദാനം :തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക് ലേബര്‍ പാര്‍ട്ടി

എല്ലാവര്‍ക്കും തൊഴില്‍ വാഗ്ദാനവുമായി ജോണ്‍ ബര്‍ട്ടന്‍,പ്രീ സ്‌കൂള്‍ എല്ലാ കുട്ടികള്‍ക്കും സൗജന്യമാക്കുമെന്നും വാഗ്ദാനം :തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക് ലേബര്‍ പാര്‍ട്ടി
  കില്ലാര്‍നീ: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അയര്‍ലന്‍ഡില്‍ എല്ലാവര്‍ക്കും തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി ലേബര്‍ പാര്‍ട്ടി നേതാവ് ജോണ്‍ ബര്‍ട്ടന്‍. കില്ലാര്‍നീയില്‍ നടന്ന ലേബര്‍ പാര്‍ട്ടിയുടെ കോണ്‍ഫറന്‍സിലാണ് ഉപപ്രധാനമന്ത്രി കൂടിയായ ബര്‍ട്ടന്‍ ഈ പ്രഖ്യാപനം നടത്തിയത്. പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഉപപ്രധാനമന്ത്രിനടത്തിയിരിക്കുന്ന പ്രഖ്യാപനങ്ങള്‍ നിര്‍ണായകമാണ്. അവരുടെ പ്രസംഗത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ഓരോ കാര്യവും ജനങ്ങളുടെ ക്ഷേമവുമായും മറ്റും ബന്ധപ്പെട്ട കാര്യങ്ങളായതിനാല്‍ അവയെല്ലാം തന്നെ ജനങ്ങളെ സ്വാധീനിക്കും. വോട്ടിന്റെ രൂപത്തില്‍ തിരികെ എത്തുകയും ചെയ്യും. ഈ രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടാണ് ജനപ്രീയമായ പ്രഖ്യാപനങ്ങള്‍ അവര്‍ നടത്തിയിരിക്കുന്നത്.

‘2018 ഓട് കൂടി തൊഴില്‍ തേടുന്ന എല്ലാവര്‍ക്കും അതിനുള്ള സാധ്യതയുണ്ടാകും. വരും വര്‍ഷങ്ങളില്‍ ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ നമ്മള്‍ തുടരും. ദാരിദ്ര്യം എന്നും നമ്മുടെ ശത്രുവായിരിന്നു. ദാരിദ്ര്യത്തിനെതിരെ പിടിക്കാവുന്ന ഏറ്റവും നല്ല കവചം ജോലിയാണ്. ജോലി ചെയ്യുന്ന ഒരു സാമ്പത്ത് ഘടനയാണ് നമ്മള്‍ നിര്‍മ്മിക്കുന്നത്. നമ്മള്‍ നേടിയ പുരോഗതി വെച്ച് 2018 ഓടെ നമുക്ക് എല്ലാവര്‍ക്കും ജോലിയെന്ന നേട്ടം കൈവരിക്കാന്‍ സാധിക്കും’. കോണ്‍ഫറന്‍സിലെ അധ്യക്ഷ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.

അടുത്ത വര്‍ഷത്തെ ബജറ്റില്‍ കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങളുടെ കാര്യത്തില്‍ വര്‍ദ്ധനയുണ്ടാകും. ഈ വര്‍ഷം അവസാനത്തോടെ രണ്ടാഴ്ച്ചത്തെ പറ്റേര്‍ണിറ്റി ലീവ് അനുവദിക്കുന്ന നടപടികള്‍ പൂര്‍ത്തിയാകുമെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു.

സ്‌കൂളില്‍ ചേര്‍ക്കുന്നതിന് മുന്‍പ് കുട്ടികളെ രണ്ട് വര്‍ഷം സൗജന്യമായി പരിപാലിക്കുന്നതിനുള്ള നയപരിപാടി ആവിഷ്‌ക്കരിക്കുമെന്നും അവര്‍ കോണ്‍ഫറന്‍സില്‍ ഉറപ്പ് നല്‍കി. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഈ വാഗ്ദാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വോട്ട് നേടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

അടുത്ത മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന സ്വവര്‍ഗ വിവാഹ റെഫറണ്ടത്തെക്കുറിച്ചും അനുകൂലമായ ഭാഷയിലാണ് അവര്‍ സംസാരിച്ചത്. തനിക്കെതിരെ മുന്‍പ് നടന്ന പ്രതിഷേധങ്ങളില്‍ തീവ്രവാദ സാന്നിദ്ധ്യമുണ്ടായിരുന്നതായും ഇവരാണ് സമാധാനപരമായി നടന്നിരുന്ന പ്രതിഷേധങ്ങളെ ഹൈജാക്ക് ചെയ്തതെന്നും അവര്‍ കുറ്റപ്പെടുത്തി. വെള്ളക്കരവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്‌നങ്ങളാണ് ബര്‍ട്ടണെതിരെ ജനരോഷം ഉയരാന്‍ കാരണമായത്. എന്നാല്‍ ഇതിനെയും വെള്ളപൂശാനുള്ള ശ്രമം പ്രസംഗത്തില്‍ അവര്‍ നടത്തി. ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ കഴിഞ്ഞ കാലത്തില്‍ ചെയ്ത കാര്യങ്ങല്‍ എടുത്തു പറഞ്ഞ് നടത്തിയ പ്രസംഗം അക്ഷരാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളുടെ ഡ്രസ് റിഹേഴ്‌സലായി.
Scroll To Top