Saturday December 03, 2016
Latest Updates

ലേബര്‍ ഫിനഗേല്‍ സഖ്യത്തില്‍ ധാരണക്കുറവ്:15 ടി ഡി മാരെങ്കിലും ജയിച്ചു വന്നില്ലെങ്കില്‍ ഭരണത്തിനില്ലെന്ന് ലേബര്‍

ലേബര്‍ ഫിനഗേല്‍ സഖ്യത്തില്‍ ധാരണക്കുറവ്:15 ടി ഡി മാരെങ്കിലും ജയിച്ചു വന്നില്ലെങ്കില്‍ ഭരണത്തിനില്ലെന്ന് ലേബര്‍

ഡബ്ലിന്‍: ലേബര്‍ പാര്‍ട്ടിയ്ക്ക് 15 ടി ഡി മാരെയെങ്കില്ലും വിജയിപ്പിക്കാനായില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ഫിനഗേല്‍ നയിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാലും പാര്‍ട്ടി ഭരണത്തില്‍ ചേരില്ലെന്ന് ലേബറിന്റെ മുതിര്‍ന്ന നേതാവ് ബ്രണ്ടന്‍ ഹൌളിന്‍.

നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷിയുണ്ടാവണം ഭരണപങ്കാളികള്‍ക്ക് എന്ന ചില ലേബര്‍ ടി ഡി മാരുടെ അഭിപ്രായത്തിനു പിന്തുണ നല്കിയാണ് മന്ത്രി കൂടിയായ ഹൌളിന്‍ മാധ്യമങ്ങലോട് ഇപ്രകാരം പ്രതീകരിച്ചത്.

നിലവില്‍ സഖ്യകക്ഷികളായ ഫിനഗേലും ലേബറും ഒന്നിച്ചു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ല.എല്ലാ മണ്ടലങ്ങളിലും രാഷ്ട്രീയ കക്ഷികള്‍ ഒറ്റയക്കാണ് മത്സരിക്കുന്നത്.ഇലക്ഷന് ശേഷമേ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സഖ്യം വേണമോ എന്ന് തീരുമാനിക്കുകയുള്ളൂ.

ആകെ 166 സീറ്റുകളാണ് ഐറിഷ് ഡയലില്‍ ഉള്ളത്.ഫിനഗേലിന് 67 അംഗങ്ങളും ലേബറിന് 33 അംഗങ്ങളുമാണ് നിലവിലുള്ളത്.കഴിഞ്ഞ ഇലക്ഷന് ശേഷം ഫിനഗേല്‍ ലേബര്‍ സഖ്യം രൂപപ്പെട്ട് മന്ത്രിസഭ ഉണ്ടാക്കുകയായിരുന്നു.

ലേബറിന്റെ പല തീരുമാനങ്ങളും അംഗീകരിക്കാന്‍ ഫിനഗേല്‍ കാട്ടിയ വൈമനസ്യമാണ് പുതിയ ചിന്തയിലേയ്ക്ക് ലേബറിനെ നയിക്കുന്നത്.അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞാല്‍ പുറത്തു നിന്ന് വിലപേശാന്‍ കൂടുതല്‍ അവസരം തേടുകയാവും ലേബര്‍ ചെയ്യുകയെന്നതാണ് ഹൌളിന്റെ പ്രസ്താവനയുടെ ചുരുക്കം 




Scroll To Top