Thursday December 08, 2016
Latest Updates

ലേബര്‍ കോര്‍ട്ട് ഇടപെട്ടു:ഗാര്‍ഡ സമരം പിന്‍വലിച്ചു,ശമ്പള വര്‍ദ്ധനവ് ചര്‍ച്ചകള്‍ പിന്നീട്

ലേബര്‍ കോര്‍ട്ട് ഇടപെട്ടു:ഗാര്‍ഡ സമരം പിന്‍വലിച്ചു,ശമ്പള വര്‍ദ്ധനവ് ചര്‍ച്ചകള്‍ പിന്നീട്

ഡബ്ലിന്‍:ഗാര്‍ഡ ഇന്നു നടത്താനിരുന്ന സമരം പിന്‍വലിച്ചു. ലേബര്‍ കോര്‍ട്ടിന്റെ നിര്‍ദ്ദേശം പരിഗണിച്ച് സമരം പിന്‍വലിക്കുന്നതായി ഗാര്‍ഡ റപ്രസന്റേറ്റിവ് അസോസിയേഷന്‍ (ജിആര്‍എ) വ്യക്തമാക്കി.ഇതേ തുടര്‍ന്ന് രാജ്യത്തെമ്പാടുമുള്ള ഗാര്‍ഡ ഇന്ന് രാവിലെ ജോലിയ്ക്ക് ഹാജരായിട്ടുണ്ട്.

ശമ്പള വര്‍ദ്ധനവ് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാമെന്ന് ലേബര്‍ കോര്‍ട്ട് ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് ജിആര്‍എ ജനറല്‍ സെക്രട്ടറി പാറ്റ് എന്നിസ് പറഞ്ഞു. ഇത് സംബന്ധിച്ച് തിങ്കളാഴ്ച ചര്‍ച്ച തുടരും.

അസോസിയേഷന്‍ ഓഫ് ഗാര്‍ഡ സെര്‍ജന്റ്സ് ആന്‍ഡ് ഇന്‍സ്പെക്ടേഴ്സും സമരം പിന്‍വലിക്കുന്നതായി അറിയിച്ചു.

ജിആര്‍എയുടെ ആവശ്യമായ 4,000 യൂറോ റെന്റ് അലവന്‍സ് 2017 ജനുവരി 1 മുതല്‍ നല്‍കിത്തുടങ്ങാന്‍ ധാരണയായിട്ടുണ്ട്. ‘പ്രീ ടൂര്‍ ബ്രീഫിങ്സ്’ ഭാഗമായി 2017 ജനുവരി 1 മുതല്‍ വര്‍ഷം 1,459 യൂറോയും ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. വാര്‍ഷിക ലീവ് എടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഓരോ ലീവ് ദിവസവും 15 യൂറോ വീതം നല്‍കുമെന്നും ലേബര്‍ കോര്‍ട്ട് വ്യക്തമാക്കി.

Scroll To Top