Saturday May 27, 2017
Latest Updates

ബജറ്റ് ജനപ്രിയം;തിരഞ്ഞെടുപ്പ് തീയതി തര്‍ക്കത്തില്‍ ബര്‍ട്ടന്റെ മലക്കം മറിച്ചില്‍,’തിരഞ്ഞെടുപ്പിന് തയ്യാര്‍’

ബജറ്റ് ജനപ്രിയം;തിരഞ്ഞെടുപ്പ് തീയതി തര്‍ക്കത്തില്‍ ബര്‍ട്ടന്റെ മലക്കം മറിച്ചില്‍,’തിരഞ്ഞെടുപ്പിന് തയ്യാര്‍’

ഡബ്ലിന്‍:ബജറ്റിന് 51 ശതമാനത്തിന് മുകളില്‍ ജനപിന്തുണ ഉണ്ടെന്ന് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കിയതോടെ, അവസരം മുതലെടുക്കാന്‍ ലേബര്‍ പാര്‍ട്ടിയും രംഗത്ത്. ഭരണ കാലാവധി പൂര്‍ത്തിയാക്കാതെ യാതൊരു കാരണവശാലും തിരഞ്ഞെടുപ്പ് ഗോഥയിലേക്ക് ഇല്ലെന്ന് കടുത്ത വാശി കാട്ടിയ ഉപ പ്രധാനമന്ത്രി ബര്‍ട്ടന്‍ തങ്ങള്‍ നവംബര്‍ മാസത്തില്‍ തിരഞ്ഞെടുപ്പിന് പൂര്‍ണ്ണ സജ്ജരാണെന്ന് ഇന്നലെ പ്രഖ്യാപിച്ചു. 

ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ട ഇലക്ഷനു വേണ്ട പോസ്റ്ററുകള്‍ പോലും തയ്യാറാക്കിയിരുന്നെന്നും, ഡേറ്റ് പ്രഖ്യാപിക്കുന്ന അതേ നിമിഷം പോസ്റ്ററുകള്‍ അടിക്കാന്‍ പ്രസ്സുകള്‍ തയ്യാറായി നില്‍ക്കുകയായിരുന്നു എന്നും കൂടി വെളിപ്പെടുത്തുമ്പോള്‍ രാഷ്ട്രീയ നിരീക്ഷകരും പൊതു ജനവും ഒരു പോലെ അന്തം വിട്ടു നില്ക്കുകയാണ് ! 

2016 ല്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ ഇലക്ഷന്‍ നടത്തുന്നതിനോട് യോജിക്കാനാവില്ല എന്ന നിലപാട് ബര്‍ട്ടന്‍, എന്‍ഡാ കെന്നിയെ നേരിട്ട് അറിയിച്ചിരുന്നു. വോട്ട് ഷെയറിംഗ് കരാറില്‍ നിന്ന് പിന്‍മാറും എന്ന് ലേബര്‍ പാര്‍ട്ടി നേതാക്കള്‍ പരസ്യ താക്കീത് നല്‍കിയത് വരെ എത്തിയിരുന്നു കാര്യങ്ങള്‍. ഡിസംബറില്‍ ബാങ്കിംഗ് കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ജനുവരിയില്‍ പ്രസിദ്ധീകരിക്കുന്നത് വരെ യാതൊരു കാരണവശാലും തങ്ങള്‍ ഇലക്ഷന് തയ്യാറല്ല എന്ന കടുത്ത നിലപാട് മാധ്യമങ്ങളോട് പറഞ്ഞ അതേ ബര്‍ട്ടന്‍ തന്നെ തങ്ങള്‍ നവംബറില്‍ ഇലക്ഷന് നേരിടാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു എന്ന് പറയുന്നത്. 

തങ്ങള്‍ ബജറ്റില്‍ വളരെ സന്തുഷ്ടരാണ് എന്ന് പറയുന്ന ബര്‍ട്ടണ്‍ ഒപ്പം തൊഴില്‍ ഇല്ലായ്മ പരിഹരിക്കാന്‍ കുറച്ചു കാര്യങ്ങള്‍ കൂടി ചെയ്യണം എന്ന് സമ്മതതിക്കുന്നുണ്ട്. പാര്‍പ്പിട പ്രതിസന്ധി പരിഹരിക്കാനുള്ള പ്രീഫാബ് വീടുകള്‍ക്കായി 17 മില്യണ്‍ യൂറോ നടപടികളെ പ്രകീര്‍ത്തിക്കുന്ന ലേബര്‍ ബജറ്റ് നല്‍കുന്ന അനൂകൂല സാഹചര്യം തിരഞ്ഞെടുപ്പില്‍ മുതലെടുക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് വ്യക്തം. 

ഇലക്ഷന്‍ നവംബറില്‍ വേണമെന്ന നിലപാടില്‍ നിന്നും പിന്നോട്ട് പോയ എന്‍ഡ കെന്നിയും വീണ്ടും രംഗത്തെത്തിയാല്‍ റിക്കാര്‍ഡ് തകര്‍ക്കുമെന്ന് പറയുന്ന ഐറിഷ് ശൈത്യം ഈ നവംബറില്‍ ഇലക്ഷന്‍ ചൂടില്‍ കത്തിക്കയറും.


Scroll To Top