Monday September 25, 2017
Latest Updates

മന്ത്രി വരേദ്കറെ ജനക്കൂട്ടം തടഞ്ഞുവെച്ചു 

മന്ത്രി വരേദ്കറെ ജനക്കൂട്ടം തടഞ്ഞുവെച്ചു 

ലിമറിക്ക് :എമെര്‍ജനസി ഡിപ്പാര്‍ട്ട്‌മെന്റിലെ തിരക്ക് കുറയ്ക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി ലിയോ വരേദ്കരുടെ വാഹനം ലിമറിക്കില്‍ പ്രതിഷേധക്കാര്‍ തടഞ്ഞിട്ടു.ലിമറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ 40 മില്യന്‍ യൂറോ ചിലവഴിച്ച് പുതിയതായി ആരംഭിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനത്തിന് എതിയതായിരൂന്നു മന്ത്രി.

ഇന്നലെയും ആശുപത്രിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ 17 പേര്‍ ബെഡ് ലഭിക്കാതെ ട്രോളിയില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് വേണ്ടി സംഘടിച്ചെത്തിയ ജനക്കൂട്ടം എ ആന്‍ഡ് ഇ യിലെ ദുരിതം മന്ത്രിയ്ക്ക് മുമ്പില്‍ നിരത്തി.ലീമറിക്കില്‍ പുതിയ എ ആന്‍ഡ് ഇ കെട്ടിടം പണി തീര്‍ത്തിട്ടും ഫലപ്രദമായി ഉപയോഗിക്കാനാവാ ത്തതിലായിരുന്നു ജനങ്ങളുടെ പ്രതിഷേധം.2016 നോടെ പുതിയ ബില്‍ഡിംഗിന്റെ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് എ ആന്‍ഡ് ഇ വിഭാഗം കാര്യക്ഷമ മാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.പിന്നീട് ഗാര്‍ഡ പ്രതിഷേധകാരെ ഒഴിവാക്കിയതിന് ശേഷമാണ് മന്ത്രിയ്ക്ക് യാത്ര തുടരാനായത്.

Scroll To Top