Wednesday December 07, 2016
Latest Updates

ജന്മദിനത്തില്‍ വാങ്ങിയ കാറ് ചതിച്ചു,ഡബ്ലിനിലെ 16 വയസുകാരനെ 16 മാസത്തേക്ക് കരുതല്‍ തടവിനു വിധിച്ചു

ജന്മദിനത്തില്‍ വാങ്ങിയ കാറ് ചതിച്ചു,ഡബ്ലിനിലെ 16 വയസുകാരനെ 16 മാസത്തേക്ക് കരുതല്‍ തടവിനു വിധിച്ചു

(Photo:മരിച്ച ഡാവന്‍ കോഡി)

ഡബ്ലിന്‍:ജന്മദിനത്തില്‍ വാങ്ങിയ കാറില്‍ സഹപാഠി കൊല്ലപ്പെട്ട സംഭവത്തില്‍ 16 വയസുകാരനെ 16 മാസത്തേക്ക് കരുതല്‍ തടവിനു വിധിച്ചു. തനിക്കു പിറന്നാളിനു ലഭിച്ച 400 യൂറോയ്ക്ക് ഡോണ്‍ ഡീലിലൂടെയാണ് 15 വയസുള്ള കുട്ടി കാര്‍ സ്വന്തമാക്കിയത്. 

അന്നേ ദിവസം തന്നെ ഈ കാറില്‍ നാലു സൂഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യവേയാണ് കാര്‍ നിയന്ത്രണം വിട്ട് ഒരു മരത്തില്‍ ഇടിക്കുകയും ഇവരില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തത്.

2014 ഡിസംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഡാവന്‍ കോഡി (15) ആണ് മരിച്ചത്. പിന്‍സീറ്റില്‍ ഇരുന്ന മറ്റ് മൂന്നുപേര്‍ക്കും പരിക്കേറ്റിരുന്നു. ഒരാള്‍ക്ക് കാല്‍പാദം നഷ്ടമാകുകയും ചെയ്തു.

ക്ലോഡല്‍കിന്‍ സ്‌റ്റേഷന്‍ റോഡിലൂടെ അപകടകരമാംവിധം വാഹനം ഓടിച്ച് മരണത്തിനിടയാക്കുകയും ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാതെ വാഹനമോടിച്ചതിനുമാണ് 16 വയസുകാരനെ ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ജഡ്ജ് മാര്‍ട്ടിന്‍ നോലന്‍ ഇന്നലെ ശിക്ഷിച്ചത്. 

ഗാര്‍ഡ വാഹനം കണ്ട് അതിവേഗം വാഹനം ഓടിക്കുന്നതിനിടെ നിയന്ത്രണംവിട്ട് കാര്‍ മരത്തിലിടിച്ചാണ് അപകടം ഉണ്ടായതെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.

Scroll To Top