Sunday December 11, 2016
Latest Updates

പ്രഥമ അയര്‍ലണ്ട് കുറവിലങ്ങാട് കൂട്ടായ്മ ഒക്ടോബര്‍ 11 ന്: ഫാ.ജോര്‍ജ്ജ് അഗസ്റ്റിന്‍ മുഖ്യാതിഥി

പ്രഥമ അയര്‍ലണ്ട് കുറവിലങ്ങാട് കൂട്ടായ്മ ഒക്ടോബര്‍ 11 ന്: ഫാ.ജോര്‍ജ്ജ് അഗസ്റ്റിന്‍ മുഖ്യാതിഥി

 ഡബ്ലിന്‍:ഇന്ത്യയുടെ വത്തിക്കാന്‍, കിഴക്കിന്റെ ലൂര്‍ദ് തുടങ്ങിയ വിശേഷണങ്ങളാലും, വിവിധ രാഷ്ട്രീയ, സാമൂഹ്യ നേതാക്കളുടെ ജന്മനാട്, മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ കലാലയം, കേരള ക്രൈസ്തവസഭയുടെ ഈറ്റില്ലം തുടങ്ങി നിരവധി വിശേഷണങ്ങളാല്‍ ചരിത്രരേഖകളില്‍ ഇടംനേടിയ കുറവില്ലാത്ത നാടായ ചരിത്രത്തിന്റെയും പാരമ്പര്യങ്ങളുടെയും ഐതീഹ്യങ്ങളുടെയും സംഗമ ഭൂമിയായ കുറവിലങ്ങാടിന്റെ മണ്ണില്‍ നിന്നും കളത്തൂര്‍, കാളികാവ്, വെമ്പള്ളി, കുര്യനാട്, കാട്ടാമ്പാക്ക്, വാക്കാട്, ഇലയ്ക്കാട്, കാഞ്ഞിരത്താനം, മണ്ണയ്ക്കനാട്, തോട്ടുവ, കാപ്പുംതല, വയല, കടപ്പൂര്‍, മോനിപ്പള്ളി തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ കുടിയേറിയിരിക്കുന്ന മലയാളികള്‍ ഒക്ടോബര്‍ 11 ന് ഒത്തുചേരുന്നു.

ഒക്ടോബര്‍ 11 ശനിയാഴ്ച താല കിംഗ്‌സ്‌വുഡ് ഹാളില്‍ ഉച്ചയ്ക്ക് 2 മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ പോര്‍ട്ട്‌ലീഷ് വോയ്‌സ് ഓഫ് പീസ് മിനിസ്ട്രി ഡയറക്ടര്‍ ഫാ.ജോര്‍ജ്ജ് അഗസ്റ്റിന്‍ പള്ളിപ്പറമ്പില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രഥമ അയര്‍ലണ്ട് കുറവിലങ്ങാട് കൂട്ടായ്മയിലേയ്ക്ക് കുറവിലങ്ങാടിന്റെ മണ്ണില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് കുടിയേറിയിരിക്കുന്ന ഏവരേയും സ്വാഗതം ചെയ്യുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്
0873214964
0894527715
0879335792


venue:
Kingswood Communtiy Cetnre
Sylvan Drive , Tallaght
Dublin 24, Ireland

Scroll To Top