Thursday September 21, 2017
Latest Updates

ജനപ്രീയചിത്രം ‘കുഞ്ഞിരാമായണം’ വെള്ളിയാഴ്ച്ച മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തും

ജനപ്രീയചിത്രം ‘കുഞ്ഞിരാമായണം’ വെള്ളിയാഴ്ച്ച മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തും

ഡബ്ലിന്‍:ഓണക്കാലസിനിമകളില്‍ ജനപ്രീയചിത്രമായി മാറിയ കുഞ്ഞിരാമായണം അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു. സെപ്റ്റംബര്‍18,19,20 തിയതികളില്‍ സാന്‍ട്രി,ലൂക്കന്‍ എന്നി കേന്ദ്രങ്ങളിലാണ് ആദ്യ പ്രദര്‍ശനങ്ങള്‍.

സാന്‍ട്രി ഐഎംസിയില്‍ വെള്ളി(18)ശനി(19)ദിവസങ്ങളില്‍ വൈകിട്ട് 6 മണിക്കും,ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്കുമാണ് കുഞ്ഞിരാമായണം പ്രദര്‍ശിപ്പിക്കുന്നത്.

ലൂക്കന്‍ ലിഫിവാലിയിലെ VUE സിനിമാസില്‍ തിങ്കളാഴ്ച്ച വൈകിട്ട് 7 മണിയ്ക്കാണ് പ്രദര്‍ശനം. J33
കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെയും അവിടത്തെ ഏതാനും ചെറുപ്പക്കാരുടെയും കഥ ഏറെ രസാവഹമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് കുഞ്ഞിരാമായണം.ഏതൊരു ഗ്രാമത്തിലും കാണുന്ന ചെറുപ്പക്കാരെ പോലെ ഒത്തിരി സ്വപനങ്ങളും,പ്രതീക്ഷകളും കൈമുതലായുണ്ടെങ്കിലും യാതൊരു വഴിയും കാണാതെ അലയുന്ന ഏതാനും ചെറുപ്പക്കാരുടെ പച്ചയായ ജീവിതം അവതരിപ്പിക്കുന്ന .ദേശം എന്ന ഗ്രാമത്തിന്റെ കഥ.

കുഞ്ഞിരാമന്‍, കുട്ടന്‍, ലാലു എന്നിവരാണ് അവിടത്തെ ചെറുപ്പക്കാരില്‍ പ്രധാനികള്‍. കുഞ്ഞിരാമന്റെ അമ്മാവന്റെ മകനാണ് ലാലു.ഈ ഗ്രാമത്തിലാരും വിദ്യാസമ്പന്നരല്ല.പത്താം ക്ലാസാണ് കൂടിയ വിദ്യാഭ്യാസം. ഇതിനൊരപവാദം കുട്ടനാണ്.അവന്‍ പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട്.നാട്ടില്‍ തയ്യല്‍കട നടത്തുകയാണ് കുട്ടന്‍. കുഞ്ചൂട്ടന്‍, ഭീകരന്‍, ശശി, രതീഷ് എന്നിവരാണ് മറ്റ് സംഘാംഗങ്ങള്‍. 

ഗള്‍ഫ് സ്വപ്നമായിരുന്ന കുഞ്ഞിരാമന്‍ ഇടയ്ക്കിടെ ഗള്‍ഫിന് പോകും,വരും. ഇതിനിടയില്‍ നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ കുഞ്ഞിരാമന്റെ ജീവിതുമായി ബന്ധപ്പെടുത്തുവാനാണ് നാട്ടുകാര്‍ക്ക് താല്‍പര്യം. കുഞ്ഞിരാമന്റെ ജീവിതത്തിലേയ്ക്ക് ഒരു പെണ്ണു കടന്നു വന്നതോടെയാണ് കഥ മുറുകുന്നത്.ഇതിന്റെ അനന്തര സംഭവങ്ങളാണ് സംഭവങ്ങളാണ് കുഞ്ഞിരാമായണം. വിനീത് ശ്രീനിവാസനാണ് കുഞ്ഞിരാമനെ അവതരിപ്പിക്കുന്നത്.

ഓരോ ഗ്രാമത്തിലും ഉള്ള ഒപ്പം ഒരു ദേശത്തിന്റെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും നാല്‍ക്കവലയും നാടന്‍ വെടിവട്ടവും,പീടികവരാന്തകളും, നാട്ടുജീവിതവും, കുടുംബശത്രുതയുമെല്ലാം പൈങ്കിളിനന്മയുടെ കുത്തിയൊഴുക്കിന് വേണ്ടിയല്ലാതെ ചിരിയുടെ പുനരുല്‍പ്പാദനത്തിനായി പ്രയോജനപ്പെടുത്തിയിരിക്കുന്നു എന്നത് കുഞ്ഞിരാമായണത്തിന്റെ വിജയകാരണമായി.

ഉത്സവകാലതട്ടികൂട്ടുകള്‍ക്കിടയില്‍ ആശ്വാസവക തന്നെയാണ് ഈ നേരമ്പോക്ക് സിനിമ എന്ന് നിരൂപകര്‍ വിലയിരുത്തുന്നു.രചയിതാവ് ദീപു പ്രദീപും സംവിധായകന്‍ ബേസില്‍ ജോസഫും. നിര്‍ദോഷനര്‍മ്മങ്ങളെ കഥയിലുടനീളം നിരത്തി ഇടവിട്ടുളള ചിരിക്ക് അവസരമൊരുക്കുന്നുണ്ട്.വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ബിജു മേനോന്‍ അടക്കമുള്ള താരനിര ചിത്രത്തെ സമ്പന്നമാക്കുന്നു.

സംവിധായകന്‍ ബേസിലിന്റെ ആദ്യ സംരംഭം ആണ് ഈ ചിത്രം എങ്കിലും അങ്ങനെ ഒരിടത്ത് പോലും തോന്നിപ്പിച്ചില്ല.സിനിമയില്‍ മുഴുവന്‍ തഴക്കവും ഒഴുക്കും വന്നൊരു സംവിധായകന്റെ മികവ് കാണാം. കുടുംബസമേതം ധൈര്യമായി പോയി കാണുവാന്‍ പറ്റിയ സിനിമ ആണ് കുഞ്ഞിരാമായണം.

ടിക്കറ്റ് തീയേറ്ററുകളില്‍ നിന്നും മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

Click below for Santry IMC tickets

http://www.imccinemas.ie/movie.asp?venue=SANTRY&event=2848&date=20150918

Click below for Liffey Valley VUE tickets
https://booking.myvue.com/OnlineBooking.aspxInline image 2

കൂടുതല്‍വിവരങ്ങള്‍ക്ക്:0892475818(ജെനീഷ്)

Scroll To Top