Thursday May 25, 2017
Latest Updates

‘കുഞ്ഞിരാമായണം’ ശനിയാഴ്ച്ച ഗാള്‍വേയില്‍ 

‘കുഞ്ഞിരാമായണം’ ശനിയാഴ്ച്ച ഗാള്‍വേയില്‍ 

ഗാള്‍വേ:കേരളസമൂഹം പുതുമകളോടെ ഏറ്റുവാങ്ങിയ ‘കുഞ്ഞിരാമായണം’ഗാള്‍വേയില്‍ പ്രദര്‍ശനത്തിനെത്തുന്നു.സെപ്റ്റംബര്‍ 19 ന് ശനിയാഴ്ച്ച രാവിലെ 11.30 ന് ഗാള്‍വേ ടൌണ്‍ഹാള്‍ തീയേറ്ററിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.

ഗ്രാമ വിശുദ്ധിയുടെ നന്മകള്‍ വിളിച്ചോതുന്ന പ്രമേയം എന്ന നിലയില്‍ ശ്രദ്ധേയമായ കുഞ്ഞിരാമായണത്തിലൂടെ വിനീത് ശ്രീനിവാസനും അനുജന്‍ ധ്യാന്‍ ശ്രീനിവാസനും ഒരേ ചിത്രത്തില്‍ എത്തുന്നു. വമ്പന്‍ താരങ്ങളുടെ സിനിമ പരാജയപ്പെട്ടിടത്ത് കുഞ്ഞിരാമായണം പോലുള്ള ഒരു സിനിമ, തമാശയും കുറച്ച് സെന്റിമെന്‍സുമൊക്കെയായി പ്രേക്ഷകരെ നേടിയത് അത്ഭുതത്തോടെ നോക്കുകയാണ് സിനിമാലോകം 

ടിക്കറ്റുകള്‍ ഓണ്‍ലൈനായും,തീയേറ്ററില്‍ നിന്നും ലഭ്യമാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 
0879443373, 0879724767

Scroll To Top