Sunday December 04, 2016
Latest Updates

തകര്‍പ്പന്‍ മെയ്‌ക്കോവറില്‍ കുഞ്ചാക്കോ ബോബന്‍

തകര്‍പ്പന്‍ മെയ്‌ക്കോവറില്‍ കുഞ്ചാക്കോ ബോബന്‍

തകര്‍പ്പന്‍ മെയ്‌ക്കോവറുമായി മലയാളത്തിന്റെ സ്വന്തം ചാക്കോച്ചന്‍. തയ്യല്‍കാരന്റെയും വിറകുവെട്ടുകാരന്റെ മകളുടെയും പ്രണയം പറയുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പില്‍ എത്തിയിരിക്കുന്നത്. ഫ്രഞ്ച് താടിയും ബൈക്കര്‍ ലെഥര്‍ ജാക്കറ്റും ധരിച്ച് ഹോളിവുഡ് സ്റ്റൈല്‍ മേയ്ക്ക് ഓവറിലൂടെ ഓണ്‍ലൈന്‍ രംഗത്തെ ചാക്കോച്ചന്‍ ഇപ്പോഴെ കൈയില്‍ എടുത്തു കഴഞ്ഞു. ന്യൂ അവതാര്‍ എന്ന് തലക്കെട്ടോടെ തന്റെ എഫ്ബി പേജില്‍ ചാക്കോച്ചന്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ ശ്രീനിവാസന്റെ കഥാപാത്രമായ അംബുജാക്ഷന്റെ തിരക്കഥയില്‍ പരാമര്‍ശിക്കുന്ന തയ്യല്‍ക്കാരനും സുമതിയും തമ്മിലുള്ള പ്രണയം പ്രമേയമാക്കിയ ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകള്‍. നവാഗതനായ സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേയ്ക്കപ്പില്‍ കാര്യമായ മേയ്ക്ക്ഓവറുകള്‍ പരീക്ഷിച്ചിട്ടില്ലാത്ത ചാക്കോച്ചന്റെ വ്യത്യസ്തമായ മുഖമാണ് ഈ ചിത്രത്തില്‍.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുമതിയായി അഭിനയിക്കുന്നത് റിമാ കല്ലിങ്കലാണ്. ഇരട്ട വേഷത്തിലാണ് കുഞ്ചാക്കോ അഭിനയിക്കുന്നത്. തയ്യല്‍കാരനും സുമതിയെ വിവാഹം ചെയ്യാന്‍ എത്തുന്ന ഗള്‍ഫുകാരനുമാണ് ചാക്കോച്ചന്റെ റോളുകള്‍. അംബുജാക്ഷനായി എത്തുന്ന ശ്രീനിവാസന് പുറമെ ഇന്നസെന്റ്, മനോജ് കെ ജയന്‍, ലാലു അലക്‌സ്, മാമുക്കോയ, ജോയ് മാത്യു, സൈജു കുറുപ്പ്, ജേക്കബ് ഗ്രിഗറി, സുനില്‍ സുഗത, ശ്രിന്ദ അഷാബ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

 

Scroll To Top