Friday December 02, 2016
Latest Updates

ലൂക്കനില്‍ കുടുംബ സംഗമത്തിന് വര്‍ണ്ണോജ്വല തുടക്കം

ലൂക്കനില്‍ കുടുംബ സംഗമത്തിന് വര്‍ണ്ണോജ്വല തുടക്കം

ഡബ്ലിന്‍:ഡബ്ലിന്‍ സീറോ മലബാര്‍ സഭ സംഘടിപ്പിക്കുന്ന രണ്ടാമത് കുടുംബ സംഗമത്തിന് ലൂക്കന്‍ വില്ലേജില്‍ വര്‍ണ്ണാഭമായ തുടക്കം.നഗരജീവിതത്തിന്റെ തിരക്കില്‍ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്‍ണ്ണക്കാഴ്ച്ചകള്‍ക്കവസരമൊരുക്കി ഡബ്ലിന്‍ സീറോ മലബാര്‍ സമൂഹത്തിലെ ഒന്‍പത് ഇടവകകളില്‍ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ രാവിലെ തന്നെ ലൂക്കന്‍ വില്ലേജില്‍ ഒത്തു ചേര്‍ന്നിരുന്നു.

ഫാ.ആന്റണി ചീരംവേലി കുടുംബ സംഗമം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ഫാ.ജോസ് ഭരണികുളങ്ങര ആമുഖ പ്രഭാഷണം നടത്തി.രാവിലെ കുട്ടികള്‍ക്കായുള്ള വിവിധ മത്സര ഇനങ്ങള്‍ നടത്തപ്പെട്ടു.മിഠായി പെറുക്കല്‍,മ്യൂസിക്കല്‍ ചെയര്‍,ലെമണ്‍ ആന്‍ഡ് സ്പൂണ്‍,സ്പ്രിന്റ് മത്സരങ്ങള്‍ തുടങ്ങിയ മത്സരങ്ങളില്‍ ആവേശപൂര്‍വ്വം കുട്ടികള്‍ പങ്കാളികളായി.

കുടുംബസുഹൃത് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ,നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില്‍ വിനോദത്തിനും മുതിര്‍ന്നവര്‍ക്കും,ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുള്ള വിവിധ പരിപാടികളാണ് ഉച്ച കഴിഞ്ഞു നടത്തപ്പെട്ടത്.

ബലൂണ്‍ പൊട്ടിയ്ക്കല്‍ മുതല്‍ പെനാലിറ്റി ഷൂട്ട് ഔട്ട്,ഫുട്‌ബോള്‍ മത്സരം, വടംവലി എന്നിവയൊക്കെ ഉച്ചയ്ക്ക് ശേഷം നടത്തപ്പെട്ടു.ബൗന്‍സിങ്ങ് കാസില്‍,ഫേസ് പെയിന്റിംഗ്, സഭായുവജനങ്ങളുടെയും ജീസസ് യൂത്ത് അയര്‍ലണ്ടിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിമുകള്‍,വൈവിധ്യമാര്‍ന്ന ഭക്ഷ്യസ്റ്റാളുകള്‍ ,എന്നിവ കുടുംബസംഗമവേദിയെ വര്‍ണ്ണാഭമാക്കി. വൈകിട്ട് പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടായി.spoo 2ks achaks spoks midayi

Scroll To Top