Tuesday July 17, 2018
Latest Updates

ക്രാന്തിയുടെ ആഭിമുഖ്യത്തില്‍ ജോയിസ് ജോര്‍ജ് എംപിക്കു വാട്ടര്‍ഫോര്‍ഡില്‍ സ്വീകരണം നല്‍കി

ക്രാന്തിയുടെ ആഭിമുഖ്യത്തില്‍ ജോയിസ് ജോര്‍ജ് എംപിക്കു വാട്ടര്‍ഫോര്‍ഡില്‍ സ്വീകരണം നല്‍കി

വാട്ടര്‍ഫോര്‍ഡ്: അയര്‍ലണ്ട് സന്ദര്‍ശിക്കാനെത്തിയ ഇടുക്കി എം പി ജോയിസ് ജോര്‍ജിന് വാട്ടര്‍ഫോര്‍ഡില്‍ സീകരണം നല്‍കി.ക്രാന്തി വാട്ടര്‍ഫോര്‍ഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആണ് ‘ജോയിസ് ജോര്‍ജ് എം പിയോടൊപ്പം’ എന്ന പേരില്‍ വാട്ടര്‍ഫോര്‍ഡില്‍ സ്വീകരണവും പൊതു സമ്മേളനവും സംഘടിപ്പിച്ചത്.

സമകാല രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും ഇടുക്കിയിലെ കര്‍ഷകരുടെ വിഷയങ്ങളെ കുറിച്ചും വിശദമായി തന്റെ പ്രഭാഷണത്തില്‍ നിലപാട് വ്യക്തമാക്കിയ ജോയിസ് ജോര്‍ജ് ജനാധ്യപത്യ പ്രക്രിയയില്‍ ജനങ്ങളുടെ അവകാശവും അധികാരങ്ങളും എന്തെന്ന് ഓര്‍മ്മിപിച്ചു.

യോഗത്തില്‍ വാട്ടര്‍ഫോര്‍ഡ് ക്രാന്തി യൂനിറ്റ് സെക്രട്ടറി ഷാജു ജോസ് അധ്യക്ഷത വഹിച്ചു.വര്‍ഗീസ് ജോയി ആശംസ പ്രസംഗം നടത്തി.വയലിന്‍ സാറ തോമസ് കവിത ആലപിച്ചു.

പ്രവാസി മലയാളി അസോസിയേഷന് വേണ്ടി സ്റ്റാന്‍ലി ജോണ്‍ ജോയിസ് ജോര്‍ജിനു ഉപഹാരം നല്‍കി . വാട്ടര്‍ഫോര്‍ഡ് യൂനിറ്റ് ജോയിന്റ് സെക്രട്ടറി അനൂപ് ജോണ്‍ സ്വാഗതവും അഭിലാഷ് തോമസ് നന്ദിയും പറഞ്ഞു .

Scroll To Top