Thursday November 23, 2017
Latest Updates

ക്രാന്തിയുടെ ഉത്ഘാടനം എം എ ബേബി നിര്‍വഹിച്ചു;ഇന്ന് വാട്ടര്‍ഫോര്‍ഡില്‍ പൊതുസമ്മേളനത്തിലും പങ്കെടുക്കും

ക്രാന്തിയുടെ ഉത്ഘാടനം എം എ ബേബി നിര്‍വഹിച്ചു;ഇന്ന് വാട്ടര്‍ഫോര്‍ഡില്‍ പൊതുസമ്മേളനത്തിലും പങ്കെടുക്കും

ഡബ്ലിന്‍:അയര്‍ലണ്ടില്‍ പുതുതായി രൂപീകരിച്ച ക്രാന്തി രാഷ്ട്രീയ സാംസ്‌കാരിക സംഘടനയുടെ ഉത്ഘാടനം ഡബ്ലിനില്‍ സി പി എം പോളിറ്റ് ബ്യുറോ മെമ്പര്‍ എം എ ബേബി നിര്‍വഹിച്ചു.

ഇന്നലെ ഡബ്ലിന്‍ വാക്കിന്‍സ്ടൗണ്‍ wsaf ഹാളില്‍ ആയിരുന്നു ചടങ്ങ് .ഉത്ഘാടന സമ്മേളനത്തില്‍ ഐറിഷ് പാര്‍ലമെന്റ് അംഗം റൂഥ് കോപ്പിഞ്ചറും ഡബ്ലിന്‍ സിറ്റി കൗണ്‍സിലര്‍ ഐലീഷ് റയാനും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ യു കെ സെക്രട്ടറി ഹാര്‍സീവ് ബെന്‍സും ക്രാന്തിക്ക് ആശംസ അര്‍പ്പിച്ചു സംസാരിച്ചു.

വലത് പക്ഷം പിടിമുറക്കി കൊണ്ടിരിക്കുന്ന സമയത്ത് പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ബ്രിട്ടനില്‍ കോര്‍ബിന്റെ നേതൃത്വത്തില്‍ ലേബേഴ്സ്സ് പാര്‍ട്ടി നടത്തിയ മുന്നേറ്റം പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ആവേശം പകരുന്നതും ഉത്ഘാടന പ്രസംഗത്തില്‍ എം എ ബേബി വിശദമായി പറഞ്ഞു .തുടര്‍ന്ന് പൊതു ചര്‍ച്ചയും നടന്നു.

അയര്‍ലണ്ടിലെ മലയാള സാഹിത്യ പ്രതിഭകള്‍ ആയ ജോണ്‍ വര്‍ഗീസ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച തന്റെ സാറാക്ക അശോക എന്ന പുസ്തകവും ജുനൈദ് അബൂബക്കര്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച തന്റെ പൊനോന്‍ ഗോബ എന്ന ബുക്കും ചടങ്ങില്‍ എം എ ബേബിക്ക് സമ്മാനിച്ചു.

മംഗള സ്‌കൂള്‍ ഓഫ് മ്യൂസിക് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സംഗീതത്തോടെ തുടങ്ങിയ ചടങ്ങില്‍ സെക്രട്ടറി അഭിലാഷ് തോമസ് സ്വാഗതവും പ്രസിഡന്റ് വര്‍ഗീസ് ജോയി നന്ദിയും പറഞ്ഞു .

ഇന്ന് ക്രാന്തി വാട്ടര്‍ഫോര്‍ഡ് യൂണിറ്റ് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിലും എം എ ബേബി പങ്കെടുക്കും.വാട്ടര്‍ഫോര്‍ഡ് വുഡ് ലാന്‍ഡ്സ് ഹോട്ടലില്‍ വൈകിട്ട് ഏഴു മണിക്കാണ് പൊതുസമ്മേളനം . പൊതുസമ്മേളനത്തില്‍ ”കേരളപിറവിയുടെ ആറ് പതിറ്റാണ്ടുകള്‍ക്കിപുറം നേട്ടങ്ങളും വെല്ലുവിളികളും ” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും .തുടര്‍ന്ന് പ്രസ്തുത വിഷയത്തില്‍ പൊതു ചര്‍ച്ചയും നടക്കും.

k2

ഐലീഷ് റയാന്‍  

ഐലീഷ് റയാന്‍

kr4kr5kr6

 റൂഥ് കോപ്പിഞ്ചര്‍

റൂഥ് കോപ്പിഞ്ചര്‍

kr9kr10kr11babynm

Scroll To Top