Thursday July 20, 2017
Latest Updates

ക്രാന്തിയുടെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ വച്ച് മെയ് ദിന അനുസ്മരണം;വിപുലമായ പരിപാടികള്‍ ,ഐലീസ് റെയാന്‍ മുഖ്യാതിഥി

ക്രാന്തിയുടെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ വച്ച് മെയ് ദിന അനുസ്മരണം;വിപുലമായ പരിപാടികള്‍ ,ഐലീസ് റെയാന്‍ മുഖ്യാതിഥി

ഡബ്ലിന്‍::ക്രാന്തി അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ മെയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു .ക്ലോണീ റോയല്‍ മീത്ത് പിച്ച് ആന്‍ഡ് പുട്ട് ഗോള്‍ഫ് ക്ലബ് ഹാളില്‍ മെയ് ഒന്ന് തിങ്കളാഴ്ച വൈകിട്ട് ആറു മണിക്കാണ് ആണ് അനുസ്മരണം സംഘടിപ്പിച്ചിരിക്കുനത് .

വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവും ഡബ്ലിന്‍ സിറ്റി കൌണ്‍സിലറുമായ ഐലീസ് റെയാന്‍ ‘നീഡ് ഫോര്‍ പബ്ലിക്ക് ഹൌസിംഗ്’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും .തുടര്‍ന്ന് കറന്റ് ലേബര്‍ ലോ ആന്‍ഡ് കണ്ടീഷന്‍സ് ഇന്‍ അയര്‍ലണ്ട് എന്ന വിഷയം ഷാജീ ജേക്കബും ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചറല്‍ ആക്റ്റിവിസം ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് എന്ന വിഷയം ബിപിന്‍ ചന്ദും ഫെമിനിസം എന്ന വിഷയം അശ്വതിയും ഇമിഗ്രന്റ് നേഴ്‌സസ് ആസ് വര്‍ക്കിംഗ് ക്ലാസ് എന്ന വിഷയം സിസന്‍ ചാക്കോയും അണ്‍ ഓര്‍ഗനൈസഡ ഇമിഗ്രന്റ് വര്‍ക്കിംഗ് ക്ലാസ് എന്ന വിഷയം മനോജ് മന്നത്തും ഇമിഗ്രന്റ് സ്റ്റുഡന്റ്‌സ് ഇന്‍ അയര്‍ലണ്ട് എന്ന വിഷയം ആല്‍ഫിന്‍ പോളും അവതരണം നടത്തും

തുടര്‍ന്ന് അജിത് കേശവന്റെ കവിത ആലാപനവും ഉണ്ടാകും .തുടര്‍ന്ന് ഐലീസ് റെയാന്‍ അവതരിപ്പിക്കുന്ന നീഡ് ഫോര്‍ പബ്ലിക്ക് ഹൌസിംഗ് എന്ന വിഷയത്തില്‍ പൊതു ചര്‍ച്ചയും നടത്തും.

മെയ് ഒന്നിന് നേരെത്തെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന സംഘടനയുടെ ഔദ്യോഗീക ഉത്ഘാടനം ജൂണ്‍ ആദ്യ വാരത്തില്‍ സി പി എം പോളിറ്റ് ബ്യൂറോ മെമ്പറും മുന്‍ വിദ്യാഭ്യാസ മന്ത്രിയും ആയ എം എ ബേബി നിര്‍വഹിക്കും.

വാര്‍ത്ത:അഭിലാഷ് അറ്റേലില്‍

Scroll To Top