Friday December 09, 2016
Latest Updates

സാധാരണക്കാരുടെ സ്ഥാനാര്‍ഥി പ്രചരണം തുടങ്ങി!

സാധാരണക്കാരുടെ സ്ഥാനാര്‍ഥി പ്രചരണം തുടങ്ങി!

കോഴിക്കോട് :കോഴിക്കോട് : ശിഷ്ടജീവിതം ജനസേവനത്തിനായി നീക്കിവയ്ക്കാന്‍ ആഗ്രഹിച്ച സമയത്താണ് സിപിഎം തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടതെന്നു നടി കെപിഎസി ലളിത.
മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ പ്രതിനിധാനം ചെയ്യുന്ന വടക്കാഞ്ചേരി സീറ്റിലാണ് ലളിത മത്സരിക്കുന്നത്.
ജനവിധി തേടുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. സാധാരണക്കാരിയായ എനിക്ക് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ കഴിയും.
സംവിധായകന്‍ ഭരതന്റെ ഭാര്യയായിട്ടാണ് വടക്കാഞ്ചേരി എങ്കക്കാട് പാലിശേരി തറവാട്ടിലേക്ക് ഞാനെത്തിയത്. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ ഭാഗമായി രാഷ്ട്രീയത്തിലത്തൊന്‍ കഴിയുന്നുവെന്നത് സന്തോഷിപ്പിക്കുന്നു, ലളിത പറഞ്ഞു.ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് കെപിഎസി ലളിത ജനിച്ചത്. മഹേശ്വരി അമ്മ എന്നാണ് യഥാര്‍ത്ഥ പേര്. കടയ്ക്കത്തറല്‍ വീട്ടില്‍ കെ അനന്തന്‍ നായരാണ് അച്ഛന്‍.

കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ച ലളിത, പത്തു വയസ്സുള്ളപ്പോള്‍ നാടകത്തില്‍ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബലി ആയിരുന്നു ആദ്യ നാടകം. പിന്നീട് കെ പി എ സിയില്‍ ചേര്‍ന്നു. അങ്ങനെയാണ് പിന്നീട് കെ പി എ സി ലളിത എന്ന പേര് സ്വീകരിച്ചത്.

1978ലാണ് സംവിധായകന്‍ ഭരതന്റെ ഭാര്യയായത്. 1998ല്‍ ഭരതന്റെ മരണത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്നു. പക്ഷേ 1999ല്‍ സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയായിരുന്നു.

മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം രണ്ടു തവണ നേടിയതുപ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി 500ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തില്‍ കെപിഎസി ലളിതയോളം ജനസമ്മതിയുള്ള നടിമാര്‍ ചുരുക്കമാണ്. എല്ലാ തലമുറയ്ക്കും പ്രിയപ്പെട്ട നടിയെന്നത് തനിക്ക് രാഷ്ട്രീയത്തില്‍ തുണയാവുമെന്നാണ് ലളിതയുടെ വിശ്വാസം.

Scroll To Top