Tuesday September 26, 2017
Latest Updates

കൗണ്ടി ക്ലെയറില്‍ വന്‍ അപകടത്തില്‍ നിന്നും ഡ്രൈവറും രണ്ട് യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു

കൗണ്ടി ക്ലെയറില്‍ വന്‍ അപകടത്തില്‍ നിന്നും ഡ്രൈവറും രണ്ട് യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു

എന്നിസ് :ഇങ്ങനെ അപകടമുണ്ടായാല്‍ അതില്‍ നിന്ന് ആരെങ്കിലും രക്ഷപ്പെടുമോയെന്ന സംശയം ഉയര്‍ന്നേക്കാം. എന്നാല്‍ മൂന്നു യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നതാണ് സംഭവിച്ചത്.

വെള്ളം നിറഞ്ഞ ഓടയിലേക്ക് തലകീഴായി മറിഞ്ഞ വാഹനത്തില്‍ കുടങ്ങിക്കിടന്ന ഡ്രൈവറെ ഏകദേശം ഒരു മണിക്കൂര്‍ നേരത്തെ ഫയര്‍ ഫോഴ്സിന്റെ കഠിനയത്നത്തിനൊടുവിലാണ് രക്ഷിച്ചത്.അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഒരു സ്ത്രീയും കൗമാരക്കാരനുമുണ്ടായിരുന്നു.അവരെയും വാഹനം വെട്ടിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയത്.രാവിലെ 10.25ന് എന്‍ 68 കില്‍റഷ്-എന്നീസ് റോഡില്‍ നോക്കാലോഫിലാണ് അപകടം.
വെള്ളവും ചെളിയും നിറഞ്ഞ കുഴിയിലേക്കാണ് ഉച്ചകുര്‍ബാനയ്ക്ക് പോവുകയായിരുന്ന ഇവരുടെ വാഹനം കൂപ്പുകുത്തിയത്.റോഡില്‍ വാഹനത്തില്‍ ഒരു സൈക്കിള്‍ തട്ടിയിരുന്നു. ഇത് അപകടസൈറണ്‍ മുഴക്കുന്നതിനു കാരണമായി ഇതോടെ നിയന്ത്രണം നഷ്ടമായ വാഹനം തലകുത്തി ഓടയില്‍ പതിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് പാഞ്ഞെത്തിയ രണ്ട് യൂനിറ്റ് ഫയര്‍ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.പോലിസ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു.ചെളിയും വെള്ളവും നിറഞ്ഞ വാഹനത്തിനുള്ളില്‍ക്കുടുങ്ങിക്കിടന്ന ഡ്രൈവറെ വാഹനത്തിന്റെ മേല്‍ക്കൂര പൊളിച്ചു നീക്കി വളരെപണിപ്പെട്ടാണ് പുറത്തെടുത്തത്.ഇ.എ.എസ് എയര്‍ ആംബുലന്‍സിലാണ് ഇദ്ദേഹത്തെ ലിമെറിക്കിലെ യൂനിവേഴ്സിറ്റി ആശുപത്രിയിലെത്തിച്ചത്.വാഹനത്തിലുണ്ടായിരുന്ന സ്ത്രീയെയും കൗമാരക്കാരനെയും നേരത്തെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പരിക്കൊന്നുമില്ലാത്തതിനാല്‍ വിട്ടയച്ചു.

Scroll To Top