Friday December 09, 2016
Latest Updates

പരിസരം മറന്ന് കോര്‍ക്കിലെ ഐറിഷുകാരിയെ കെട്ടിപ്പിടിച്ച പാക്കിസ്ഥാനിയ്ക്ക് ശിക്ഷ!

പരിസരം മറന്ന് കോര്‍ക്കിലെ ഐറിഷുകാരിയെ കെട്ടിപ്പിടിച്ച പാക്കിസ്ഥാനിയ്ക്ക് ശിക്ഷ!

വഴി കാട്ടിക്കൊടുത്തതിന് ഒരു പാക്കിസ്ഥാനിക്ക് സുന്ദരിയായ ഐറിഷ് പെണ്‍കുട്ടിയോട് നന്ദി അറിയിച്ചു കൂടേ ? ഈ പരിഷ്‌കൃത സമൂഹത്തില്‍ ഒന്നു കെട്ടിപ്പിടിച്ചു കൂടേ…?

ആവാം…അതിനും കോടതി ശി്ക്ഷ വിധിക്കുകയോ….

കോര്‍ക്കിലെ യൂ സിസി ഓള്‍ഡി ബാറിന് പുറത്ത് നില്‍ക്കുമ്പോഴാണ് 36 വയസ്സുള്ള മുഹമ്മദ് ടാബാസ്സും ഒരു ഐറീഷ് സുന്ദരിയോട് കേണ്‍ ബില്‍ഡിംഗിലേക്കുള്ള വഴി ചോദിച്ചത്.ഐറീഷ് രീതിയനുസരിച്ച് അയാളെ അവിടെ കൊണ്ടു പോകാന്‍ അവള്‍ മടിച്ചില്ല. പക്ഷേ വഴി കാണിച്ചു മടങ്ങുമ്പോള്‍ നന്ദി സഹിക്കാനാവാതെ പാക്കിസ്ഥാനി അവളെ ഒന്ന് കെട്ടിപ്പിടിച്ചു…
ഒടുവില്‍ നന്ദിയുടെ മുറുക്കവും സമയവും കൂടി വന്നപ്പോള്‍ ഐറിഷുകാരി സ്‌നേഹഹസ്തങ്ങളില്‍ നിന്നു കുതറിമാറാന്‍ ശ്രമിച്ചെങ്കിലും തന്റെ മനസ്സില്‍ ഒരു മിനിറ്റു കൂടി സ്‌നേഹം പുറത്തേക്കൊഴുകാനുളള നന്ദി ബാക്കി ഉണ്ടെന്നും അതുവരെ ഒന്ന് വെയിറ്റ് ചെയ്യണമെന്നുമായിരുന്നു അവളുടെ കാതില്‍ എത്തിയ മറുപടി!
അങ്ങനെയാണ് പാകിസ്ഥാനിയുടെ നന്ദി പുണരല്‍ കോടതിയിലെത്തിയതും രണ്ടു മാസത്തെ നല്ല നടപ്പിന് ശിക്ഷ ലഭിച്ചതും.നന്ദി പറയാന്‍ കെട്ടിപ്പിടിയ്ക്കുന്ന സാംസ്‌കാരികമായ വ്യത്യാസം തനിക്കു മനസിലാകുമെങ്കിലും സാഹചര്യ തെളിവുകള്‍ വെച്ചു നോക്കുമ്പോള്‍ പ്രതിയുടെ ഉദ്ദേശ്യം പന്തിയല്ലെന്ന് കണ്ടതിനാലാണ് നല്ല നടപ്പ് വിധിക്കുന്നതെന്നും അറിയിക്കാനും ജഡ്ജി മടിച്ചില്ല.പി എച്ച് ഡി ബിരുദം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന ഭര്‍ത്താവിനെക്കാത്ത് കുട്ടികളുമായി ഭാര്യ പാക്കിസ്ഥാനില്‍ കാത്തിരിക്കുന്നു എന്നതു പരിഗണിക്കാതെയാണ് കോടതി അദ്ദേഹത്തെ ശിക്ഷിച്ചതും.

Scroll To Top