Friday May 26, 2017
Latest Updates

കോര്‍ക്കില്‍ വര്‍ണാഭമായ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ശനിയാഴ്ച,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോര്‍ക്കില്‍ വര്‍ണാഭമായ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍  ശനിയാഴ്ച,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്കിലുള്ള പ്രമുഖ പ്രവാസി മലയാളി സംഘടനയായ കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്രിസ്തുമസ് – ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ജനുവരി 7-ന് (ഇന്ന്-ശനിയാഴ്ച) വൈകുന്നേരം 5.30 ന് കോര്‍ക്കിലെ ടോഗര്‍ ഹര്‍ലിങ് ക്ലബ്ബില്‍ വച്ചാണ് നിറപ്പകിട്ടാര്‍ന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കമാവുക.

കോര്‍ക്കിലും സമീപ കൗണ്ടികളിലും ഉള്ള എല്ലാ മലയാളികളെയും ഉള്‍പ്പെടുത്തി കൊണ്ടാണ് ഈ വര്‍ഷത്തെ ക്രിസ്തുമസ് – ന്യൂഇയര്‍ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.അയര്‍ലണ്ടിലെ സഹാറ ഡാന്‍സേര്‍സ് അവതരിപ്പിക്കുന്ന അറേബ്യന്‍ ബെല്ലി ഡാന്‍സ്, സ്റ്റെപ്പ്ഇന്‍ഔട്ട് അവതരിപ്പിക്കുന്ന ബോളിവുഡ് ഡാന്‍സ്, ക്രിസ്മസ് കരോള്‍ ലൈവ് മ്യൂസിക്, ഐറിഷ് ഫ്യൂഷന്‍ ഡാന്‍സ്, ഡബ്ലിന്‍ റോയല്‍ കേറ്റേര്‍സ് തയ്യാറാക്കുന്ന വിഭവസമൃദ്ധമായ ഡിന്നര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറും.

പരിപാടിയുടെ ടിക്കറ്റ് അന്നേ ദിവസം കൗണ്ടറില്‍ നിന്നും വാങ്ങാവുന്നതാണ്.

വിശദ വിവരങ്ങള്‍ക്ക്
സഞ്ജിത് (0877731879),അനീഷ്(0876732365) 
വാര്‍ത്ത: അശ്വിന്‍ ഫ്രാന്‍സിസ്, പി.ആര്‍.ഓ

ഐറിഷ് മലയാളി ന്യൂസ്

Scroll To Top