Saturday November 25, 2017
Latest Updates

യുദ്ധമെത്തി പടിവാതില്‍ക്കല്‍: അമേരിക്കയെ ഉന്മൂലനം ചെയ്യുമെന്ന് ഉത്തരകൊറിയ,ആസ്‌ട്രേലിയായ്ക്ക് എതിരെയും പോര്‍വിളി

യുദ്ധമെത്തി പടിവാതില്‍ക്കല്‍: അമേരിക്കയെ ഉന്മൂലനം ചെയ്യുമെന്ന് ഉത്തരകൊറിയ,ആസ്‌ട്രേലിയായ്ക്ക് എതിരെയും പോര്‍വിളി

പ്യോങ്യാങ് :യുദ്ധം പടിവാതില്‍ക്കലെത്തിയെന്നു തെളിയിക്കുവിധം പോര്‍വിളിയുമായി ഉത്തരകൊറിയ.തിന്മയുടെ സാമ്രാജ്യമായ അമേരിക്കയെ ഭൂമുഖത്തു നിന്നും ഇല്ലതാക്കുമെന്നാണ് ഉത്തരകൊറിയ നല്‍കുന്ന പുതിയ മുന്നറിയിപ്പ്.

അഭൂതപൂര്‍വമായ നാശനഷ്ടമാവും അമേരിക്കയില്‍ സംഭവിക്കുക ‘ഉത്തരകൊറിയന്‍ സൈനീക സെക്രട്ടറി പുറത്തിറക്കിയ സ്ഫോടനാത്മകമായ റിപോര്‍ട്ട് ഓര്‍മിപ്പിക്കുന്നു.കാഴ്ചക്കാരനായി ,നിഷ്‌ക്രിയമായി നില്‍ക്കുമെന്ന ധാരണവേണ്ട, അമേരിക്കയെ നശിപ്പിച്ചേ പിന്മാറൂ’.റിപോര്‍ട് വെല്ലുവിളിക്കുന്നു.അമേരിക്ക രാസായുധത്തിനൊരുങ്ങുന്നുവെന്ന പശ്ചാത്തലത്തിലാണ് ഉത്തരകൊറിയയുടെ പോര്‍വിളി.ഒരിക്കലും ഭീതിയോടെ നില്‍ക്കില്ല. ജൈവ-രാസായുധ ആക്രമണത്തെ ചെറുക്കുക തന്നെചെയ്യും.ഉത്തരകൊറിയന്‍ പത്രം റോഡോങ് സിന്മുന്‍ പറയുന്നു. വിമാനവാഹിനിക്കപ്പലും അന്തര്‍വാഹിനിയും അയച്ചതുകണ്ട് ഭയപ്പെടില്ല.തക്കസമയത്ത് സൈന്യം തിരിച്ചടി നല്‍കും’.സെക്രട്ടറിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ ആണവാക്രമണം നടത്തുമെന്ന് ആസ്ട്രേലിയ്ക്കു നേരെയും ഉത്തരകൊറിയ വെല്ലുവിളി ഉയര്‍ത്തി. അമേരിക്കയുടെ പാത പിന്‍തുടര്‍ന്നാല്‍ ആണവാക്രമണം നടത്തുമെന്നാണ് ഉത്തരകൊറിയയുടെ ഭീഷണി. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് വിദേശകാര്യ വക്താവിനെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉത്തരകൊറിയുടെ ആണവായുധങ്ങള്‍ ആസ്ട്രേലിയയ്ക്ക് ഭീഷണിയാണെന്ന് വിദേശകാര്യമന്ത്രി ബിഷപ്പ് എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ് ഉത്തരകൊറിയ ആസ്ട്രേലിയക്ക് താക്കീത് നല്‍കുന്നത്.

അമേരിക്കയെ പുകഴ്ത്തുന്നതിന് മുമ്പായി ആസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി രണ്ടുവട്ടം ചിന്തിക്കേണ്ടിയിരുന്നുവെന്നും ഉത്തരകൊറിയന്‍ വക്താവ് മുന്നറിയിപ്പ് നല്‍കുന്നു.ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയയെ ഒറ്റപ്പെടുത്താനും അടിച്ചമര്‍ത്താനുമുള്ള യുഎസ് നീക്കത്തിനൊപ്പം ആസ്ട്രേലിയയും പങ്കുചേര്‍ന്നാല്‍ ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയയുടെ പരിധിയില്‍ വരുന്ന ആസ്ട്രേലിയയുടെ നീക്കം ആത്മഹത്യാപരമാണെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കുന്നു.

ബിഷപ്പിന്റെ വാദം ശരിയല്ലെന്നും ഉത്തരകൊറിയന്‍ നീക്കം സമാധാനം നശിപ്പിക്കുന്നതിന് എതിരല്ലെന്നും സ്വയം പ്രതിരോധത്തിനുള്ള നീക്കങ്ങളാണ് തങ്ങളുടേതെന്നും ഉത്തരകൊറിയന്‍ ലക്താവിനെ ഉദ്ധരിച്ച് കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ കൊറിയന്‍ പെനിന്‍സുലയിലുള്ള പ്രശ്നങ്ങളുടെ മൂലകാകരണം ആണവായുധങ്ങള്‍ ഉപയോഗിച്ച് കൊറിയയെ ബ്ലാക്ക് മെയില്‍ ചെയ്യാനും ഭീഷണിപ്പെടുത്താനുമുള്ള അമേരിക്കയുടെ നീക്കമാണെന്നും വാര്‍ത്താ ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു.

ഗുവാമിലെ അമേരിക്കന്‍ വ്യോമതാവളം, ജപ്പാന്‍ എന്നിവ ആക്രമിക്കാന്‍ കഴിവുള്ള മിസൈലുകള്‍ നിലവില്‍ ഉത്തരകൊറിയുടെ പക്കലുണ്ട്. ഇതിനെല്ലാം പുറമേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരവും ആസ്ട്രേലിയയും തകര്‍ക്കാന്‍ കഴിവുള്ള ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ വികസിപ്പിച്ചെടുക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം.

Scroll To Top