Sunday December 04, 2016
Latest Updates

കോന്നിയിലെ പെണ്‍കുട്ടികളുടെ മരണം:ചുരുളഴിയുന്നു, ട്രെയിനില്‍ ഒപ്പം യാത്ര ചെയ്തവരെന്ന് കരുതുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍ 

കോന്നിയിലെ പെണ്‍കുട്ടികളുടെ മരണം:ചുരുളഴിയുന്നു, ട്രെയിനില്‍ ഒപ്പം യാത്ര ചെയ്തവരെന്ന് കരുതുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍ 

കോന്നി: കോന്നിയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനികളായ ആര്യ, രാജി, ആതിര എന്നിവരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍. ഒരു പ്രമുഖ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തരാണിവര്‍. ഇവരിലൊരാളെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതിനു ശേഷം ജില്ല വിട്ടു പോകാന്‍ പാടില്ല എന്ന നിര്‍ദ്ദേശത്തോടെ വിട്ടയച്ചു.
മൂന്നു കുട്ടികള്‍ മാത്രമാണ് യാത്ര ചെയ്തതെന്ന പൊലീസിന്റെ ആദ്യ കണ്ടെത്തല്‍ തെറ്റാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ചെങ്ങന്നൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ട്രെയില്‍ മാറി കയറി മാവേലിക്കരയില്‍ ഇറങ്ങിയതാണെന്നുള്ള പൊലീസിന്റെ പ്രസ്താവനയും തെറ്റാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

കാണാതായ ദിവസം മുതല്‍ പെണ്‍കുട്ടികള്‍ ചെങ്ങന്നൂരും മാവേലിക്കരയിലും ഉണ്ടായിരുന്നതായി പുതിയ അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

അന്വേഷിച്ച് എത്തുന്നവരെ വഴി തെറ്റിക്കുന്നതിന് മന:പൂര്‍വമാണ് പെണ്‍കുട്ടികള്‍ ചെങ്ങന്നൂരില്‍ നിന്ന് മാവേലിക്കരയില്‍ പോയതെന്ന് പൊലീസ് സംശയിച്ചിരുന്നു. യാത്രയിലുടനീളം പെണ്‍കുട്ടികള്‍ ടിക്കറ്റുകള്‍ സൂക്ഷിച്ചതും മാവേലിക്കരയില്‍ മാത്രം ടിക്കറ്റുകള്‍ കൗണ്ടറില്‍ മടക്കി നല്‍കിയതും പൊലീസിന് സംശയത്തിനിട നല്‍കിയിരുന്നു.

പെണ്‍കുട്ടികള്‍ തനിച്ചാണ് യാത്ര ചെയ്തതെന്ന ആദ്യ കണ്ടെത്തല്‍ തെറ്റാണെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണസംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്ക് വ്യക്തമായ പങ്കുള്ളതായാണ് ഇവരുടെ ഫേസ്ബുക്ക് പേജുകള്‍ നല്‍കുന്ന സൂചന.

അന്വേഷണസംഘത്തിന്റെ പ്രധാന ചുമതലയുള്ള ഉമ ബെഹ്‌റ കോന്നിയിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യും.

പെണ്‍കുട്ടികളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ സ്‌കൂളിനു സമീപമുള്ള കടകളില്‍ സൂക്ഷിച്ചതിനു ശേഷമാണ് സ്‌കൂളിലേക്കു പോയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.



Scroll To Top