Tuesday December 06, 2016
Latest Updates

കൊല്ലം പരവൂറില്‍ വെടിക്കെട്ടപകടത്തില്‍ 102 പേര്‍ മരിച്ചു

കൊല്ലം പരവൂറില്‍ വെടിക്കെട്ടപകടത്തില്‍ 102 പേര്‍ മരിച്ചു

കൊല്ലം: കൊല്ലം ജില്ലയിലെ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ ഉണ്ടായ വെടിക്കെട്ടപകടത്തില്‍ 102 പേര്‍ മരിച്ചു.

ഇരുനൂറിലേറെപേര്‍ക്ക് പരിക്കേറ്റതായിയാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ .ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ദുരന്തം. ശനിയാഴ്ച അര്‍ദ്ധരാത്രി 12 മണിക്കാണ് വെടിക്കെട്ട് ആരംഭിച്ചത്. മൂന്ന് മണിയോടെ അമിട്ട് പൊട്ടിക്കുന്ന ഘട്ടമായപ്പോള്‍ കമ്പപ്പുരയ്ക്ക് തീ പിടിയ്ക്കുകയായിരുന്നു. ക്ഷേത്രത്തിന് തെക്ക് ഭാഗത്താണ് കമ്പപ്പുര. കോണ്‍ക്രീറ്റ് തൂണില്‍ ഓട് മേഞ്ഞതാണ് കെട്ടിടം.

ശക്തമായ സ്‌ഫോടനത്തില്‍ കോണ്‍ക്രീറ്റും ഓടും ശരീരത്തില്‍ തറച്ചുകയറിയാണ് പലര്‍ക്കും പരിക്കേറ്റത്. ക്ഷേത്രത്തിന്റെ ഉപദേവാലയങ്ങളുടെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്.
ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തും തെക്കുഭാഗത്തുള്ള കമ്പപ്പുരയോട് ചേര്‍ന്ന് നിന്നവരാണ് കൂടുതലും അപകടത്തില്‍പ്പെട്ടത്. സമീപത്തുള്ള വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തുന്നു. അപകടത്തെത്തുടര്‍ന്ന് പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. വൈദ്യൂതി, ടെലഫോണ്‍ ബന്ധങ്ങളെല്ലാം തകരാറിലായിട്ടുണ്ട്

Scroll To Top