Saturday December 03, 2016
Latest Updates

ഏലയ്യാ ഏലേലയ്യ പാടി ബ്രേയിലെ കോല്‍ക്കളി സംഘത്തിന്റെ അരങ്ങേറ്റം ഇന്ന് ,മിലന്‍ വര്‍ഗീസിന് സ്മരണാജ്ഞലി ഒരുക്കി കൂട്ടുകാര്‍ 

ഏലയ്യാ ഏലേലയ്യ പാടി ബ്രേയിലെ കോല്‍ക്കളി സംഘത്തിന്റെ അരങ്ങേറ്റം ഇന്ന് ,മിലന്‍ വര്‍ഗീസിന് സ്മരണാജ്ഞലി ഒരുക്കി കൂട്ടുകാര്‍ 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഇതാദ്യമായി ഇന്ന് കോല്‍ക്കളി അരങ്ങേറുന്നു.ഡബ്ലിന്‍ കേരളാ ഹൗസ് സംഘടിപ്പിക്കുന്ന ശിശു ദിനാഘോഷത്തിന്റെ ഭാഗമായാണ് ബ്രേ മലയാളി സമൂഹത്തിലെ കുരുന്നുകള്‍ കോല്‍ക്കളി അരങ്ങേറ്റം നടത്തുന്നത്.

ബ്രേയിലെ ഓണാഘോഷത്തോടനുബന്ധിച്ച് അവതരിപ്പിക്കാനായി തയാറെടുപ്പുകള്‍ നടത്തിയ കോല്‍ക്കളി സംഘം പക്ഷേ, അവരിലൊരാളായിരുന്ന മിലന്‍ ചാക്കോ വര്‍ഗീസിന്റെ ആകസ്മിക വേര്‍പ്പാടോടെ തകര്‍ന്നു പോയി.കോല്‍ക്കളിയും ഓണാഘോഷവും മാറ്റിവെച്ച സംഘം ഇപ്പോള്‍ പക്ഷേ സന്തോഷത്തിലാണ്.തങ്ങളുടെ പ്രിയ സുഹൃത്തിന്റെ പേരില്‍ ഒരുക്കിയിരിക്കുന്ന ഓഡിറ്റോറിയത്തില്‍ കോല്‍ക്കളി അവതരിപ്പിക്കുമ്പോള്‍ അവരോടൊപ്പം കളിച്ചു നടന്ന മിലനുള്ള സ്മരണാന്ജലി കൂടിയാവും കോല്‍ക്കളി അവതരണം.

അഹേന്‍ അലക്‌സ്,എല്‍ദോ സാജു,ബിനു ജോഷി,എമില്‍ റോയ്,ജേക്കബ് ബിജു,അലന്‍ സണ്ണി,ആല്‍ബിന്‍ സണ്ണി,ജേക്കബ് അനില്‍,ലെസ് ലീന്‍ വിനോദ് എന്നിവരാണ് കോല്‍ക്കളി സംഘത്തിലുള്ളത്.കിസാന്‍ തോമസ് ,സേവി പാലത്തിങ്കല്‍,സണ്ണി കൊച്ചുചിറ ,എല്‍സി ബിജു എന്നിവരും പരിശീലന സംഘത്തിലുണ്ട്.

ഏലയ്യ ഏലേലയ്യ പാടി കായലിന്‍ കരയിലെന്നെ കാത്തിരിക്കുന്ന കണ്‍മണിയുടെ കഥ പറയുന്ന കോല്‍ക്കളി സംഘത്തിന്റെ പ്രകടനം കാണാന്‍ ഏവരെയും ക്ഷണിക്കുന്നതായി താലയിലെ മിലന്‍ വര്‍ഗീസ് നഗറിലേക്ക് (കില്‍നമന ഹാള്‍)ക്ഷണിക്കുന്നതായി ബ്രേ മലയാളി സമൂഹം അറിയിച്ചു.

ഇന്ന് (ശനി) 2 മണിയ്ക്കാണ് ശിശുദിന ആഘോഷ പരിപാടികള്‍ ആരംഭിക്കുക.

Scroll To Top