Friday September 22, 2017
Latest Updates

കൊല്‍ക്കത്താ ബലാത്സംഗം :ഐറിഷ് കന്യാസ്ത്രിയുടെ വെളിപ്പെടുത്തലുകള്‍…

കൊല്‍ക്കത്താ ബലാത്സംഗം :ഐറിഷ് കന്യാസ്ത്രിയുടെ വെളിപ്പെടുത്തലുകള്‍…

കൊല്‍ക്കത്ത:’ഞാന്‍ ആകെ മരവിച്ചിരിക്കുകയാണ്. എങ്ങനെ പ്രതികരിക്കണം എന്ന് എനിക്ക് അറിയില്ല. അങ്ങനെ പറഞ്ഞാല്‍ അതൊരു വിലകുറച്ച് കാണലാകും.അയര്‍ലണ്ടില്‍ നിന്നും എത്തി 50 വര്‍ഷത്തോളം മിഷണറി പ്രവര്‍ത്തനങ്ങള്‍ ചെയ്ത എന്റെ കൊല്‍ക്കത്തയെക്കുറിച്ചുള്ള വിശ്വാസങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. ബംഗാളില്‍ ഒരു കന്യാസ്ത്രീ കൂട്ടബലാത്സംഗത്തിനിരയാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല.’ 

‘ഈ വാര്‍ത്ത എന്നിലേക്ക് എത്തിയപ്പോള്‍ എന്റെ ആദ്യ പ്രതികരണം ഇപ്രകാരമായിരുന്നു. ‘ബംഗാളില്‍ ഇങ്ങനെ സംഭവിക്കുക അസാധ്യമാണ്. ഇത്തരം കാര്യങ്ങള്‍ ബംഗാളില്‍ സംഭവിക്കില്ല. എനിക്കുറപ്പാണ് ഞാന്‍ കേട്ടത് തെറ്റായിട്ടായിരിക്കും. എന്നാല്‍ എന്റെ പ്രാര്‍ത്ഥനകള്‍ നിഷ്ഫലമായി, ആരും അങ്ങനെ നടന്നതിനെ നിഷേധിച്ച് കാണുന്നില്ല.’ 

‘ഒഡീഷയിലെ സ്‌റ്റെയിന്‍സിന്റെ സംഭവം നമ്മളെല്ലാം കേട്ടിട്ടുണ്ട്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങല്‍ നടന്നപ്പോഴും, ബംഗാളില്‍ നമ്മള്‍ സുരക്ഷിതരാണെന്നാണ് കരുതിയിരുന്നത്.’

‘രണ്ട് നൂറ്റാണ്ടായി ക്രിസ്ത്യന്‍ മിഷനറിമാരുടെ യഥാര്‍ത്ഥ വീടായിരുന്ന അവിടെ മിഷണറി പ്രവര്‍ത്തനങ്ങളെയും സ്ത്രീകളെയും പുരുഷന്മാരെയും ഏറെ ബഹുമാനിച്ചിരുന്നു. എന്നാല്‍ അവര്‍ പറയുന്നു, കാലം മാറിയിരിക്കുന്നു. എല്ലാം മാറിയിരിക്കുന്നു, കുറ്റകൃത്യങ്ങള്‍ ഇവിടെയും വര്‍ദ്ധിക്കുകയാണ്. അപ്പോഴും ഞാന്‍ വിചാരിച്ചത് ഒരു കന്യാസ്ത്രീ അവിടെ സുരക്ഷിതയായിരിക്കുമെന്നാണ്. അവരുടെ തിരുവസ്ത്രം ഒരായിരം വാക്കുകള്‍ സംസാരിക്കുന്നുണ്ട്, ആയുധധാരിയായൊരാള്‍ ഒപ്പമുള്ളപ്പോള്‍ കൈമാറപ്പെടുന്നതിലും ശക്തമായ സന്ദേശം.’

‘എനിക്കറിയില്ല യഥാര്‍ത്ഥത്തില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന്, എന്നാല്‍ പൊലീസുകാര്‍ വെറും പുറംകാഴ്ച്ചക്കാരായി മാറുന്നു എന്ന് എനിക്ക് തോന്നുന്നു. തെരുവുകളില്‍ പിന്തുടരപ്പെടുന്നതും പൊതുസ്ഥലങ്ങളില്‍ മര്‍ദ്ദനം ഏല്‍ക്കുന്നതും നമ്മള്‍ പത്രങ്ങളില്‍ വായിക്കുന്നു. ക്രിമിനലുകള്‍ രക്ഷപ്പെടുന്നത് അവര്‍ക്ക് രാഷ്ട്രീയ നേതാക്കള്‍ സംരക്ഷണവലയം തീര്‍ക്കുന്നതിനാലാണ്’.

‘നിലവിലെ രാഷ്ട്രീയ പരിതസ്ഥിതിയെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ അരാഷ്ട്രീയവാദിയായ ഒരാളാണ്. ഈ സംഭവത്തിന് ഒരു രാഷ്ട്രീയമാനം കൊണ്ടുവരുന്നതില്‍ ഒരു കാര്യവുമില്ല’. 

‘ഈ സംഭവത്തിന് പിന്നില്‍ പ്രത്യേകമായുളള എന്തെങ്കിലും ക്രിമിനല്‍ ലക്ഷ്യങ്ങളുണ്ടാകും.പോലീസ് ഇത് തിരിച്ചറിഞ്ഞ് പുറത്തു കൊണ്ടുവരണം. ഇതൊരു സാധാരണ കുറ്റകൃത്യമല്ലെന്ന് പൊലീസ് തിരിച്ചറിയണം. കോണ്‍വന്റില്‍ അതിക്രമിച്ചു കടന്നതും കവര്‍ച്ച നടത്തിയതും ഒരു സംഭവമാണ്, എന്നാല്‍ പ്രായമായ ഒരു കന്യാസ്ത്രീയെ കൂട്ടമാനഭംഗത്തിന് ഇരയാക്കുന്നത് മറ്റൊരു തലത്തില്‍ നില്‍ക്കുന്ന സംഭവമാണ്.’ 

‘ദരിദ്രര്‍ക്ക് വേണ്ടി ജീവിതം ഹോമിച്ച ആ പാവപ്പെട്ട കന്യാസ്ത്രീയെ കുറിച്ചാണ് എന്റെ ചിന്തകള്‍. ഇതാണോ അവര്‍ അര്‍ഹിക്കുന്നത്. ? ബംഗാള്‍ സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കുമെന്ന് ഞാന്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. ബംഗാളില്‍ ഈ അടുത്തായി കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ട്. ഈ സംഭവങ്ങള്‍ക്കെല്ലാം ഇടയിലും ബംഗാളിലെ ജനങ്ങളെ കുറിച്ചുളള എന്റെ വിശ്വാസം നഷ്ടപ്പെടുത്താന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല, പ്രത്യേകിച്ചും അധകൃതരായ ആളുകളോട്, എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ പ്രവര്‍ത്തിച്ചത് അവര്‍ക്കൊപ്പമായിരുന്നു.’

‘ആളുകള്‍ സംസാരിക്കുന്നത് കോണ്‍വെന്റില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചായിരിക്കും. എനിക്ക് അറിയില്ല, അത് എത്രമാത്രം ഉപകാരപ്പെടുമെന്ന്. സ്ഥിരാചാരങ്ങളും കുരിശും ഇനിയും ഒത്തുപോകണം. അതുണ്ടായില്ലെങ്കില്‍, പിന്നെ നമുക്ക് മുന്നിലുള്ളത് ഇരുണ്ട ദിനങ്ങളാണ്’. 

(അയര്‍ലണ്ടുകാരിയായ സിസ്റ്റര്‍ സിറില്‍ 1956 മുതല്‍ ഇന്ത്യയില്‍ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കന്യാസ്ത്രീയാണ്. 2007ല്‍ രാജ്യം പത്മശ്രീ നല്‍കി ഇവരെ ആദരിച്ചിരുന്നു)

Scroll To Top