Saturday September 23, 2017
Latest Updates

ഡബ്ലിന്‍ ഇന്ത്യന്‍ എംബസിയില്‍ ചിത്രീകരിച്ച കൊല്‍ക്കത്ത ബലാത്സംഗകേസിലെ ഐറീഷ് പെണ്‍കുട്ടിയുടെ വാദങ്ങള്‍ സ്വീകരിക്കരുതെന്ന് പ്രതിഭാഗം,കേസ് സാങ്കേതിക പ്രശ്‌നത്തിലേയ്ക്ക് 

ഡബ്ലിന്‍ ഇന്ത്യന്‍ എംബസിയില്‍ ചിത്രീകരിച്ച കൊല്‍ക്കത്ത ബലാത്സംഗകേസിലെ ഐറീഷ് പെണ്‍കുട്ടിയുടെ വാദങ്ങള്‍ സ്വീകരിക്കരുതെന്ന് പ്രതിഭാഗം,കേസ് സാങ്കേതിക പ്രശ്‌നത്തിലേയ്ക്ക് 

ഡബ്ലിന്‍:കൊല്‍ക്കത്തയില്‍ വച്ച് ഇന്ത്യന്‍ യുവാവിന്റെ ക്രൂരമായ ബലാത്സംഗത്തിനിരയായ ഐറിഷ് യുവതിക്ക് ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഇന്ത്യയില്‍ നടക്കുന്ന വിചാരണയില്‍ മൊഴി നല്‍കാനനുവദിച്ച തീരുമാനത്തിനെതിരെ പ്രതിഭാഗം നല്കിയ ഹര്‍ജിയിന്‍ മേല്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി.

സ്‌കൈപ്പിലൂടെ നടത്തിയ വീഡിയോ കോണ്‍ഫ്രണ്‍സിംഗ് മുഖേനയാണ് യുവതി കൊല്‍ക്കത്തയിലെ ആലിപ്പൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ മൊഴി നല്‍കിയത്.എന്നാല്‍ സ്‌കൈപ്പില്‍ കൂടി നല്കിയ മൊഴി കൃത്യമല്ലെന്നും അവ്യക്തമാണെന്നും പ്രതി സുജോയ് മിത്രയ്ക്ക് വേണ്ടി ഹാജരായ മലയാളിയായ അഭിഭാഷകന്‍ മനോജ് ജോര്‍ജ് സുപ്രീം കോടതിയില്‍ വാദിച്ചു. 

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ മാതാപിതാക്കളോടൊപ്പം എത്തിയ യുവതി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയ മുറിയില്‍ വെച്ചാണ് കഴിഞ്ഞ ജനുവരിയില്‍ ആലിപ്പൂര്‍ കോടതിയിലേയ്ക്ക് മൊഴിനല്‍കിയത്.മുറിയില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പുവരുത്താന്‍ 360 ഡിഗ്രി വ്യൂവിലുള്ള കാമറാ സംവിധാനമാണ് ഒരുക്കിയിരുന്നു.കമ്പ്യൂട്ടര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമായതോടെ പത്രപ്രവര്‍ത്തകര്‍ക്കും, എംബസി ഉദ്ദ്യോഗസ്ഥര്‍ക്ക് പോലും മുറിയിലേയ്ക്ക് പ്രവേശനം നിഷേധിച്ചു.രണ്ടര മണിക്കൂറോളം നീണ്ടു നിന്ന തെളിവെടുപ്പില്‍ പീഡനത്തിനിരയായ സാഹചര്യം പൂര്‍ണ്ണമായും പെണ്‍കുട്ടി വിവരിച്ചിരുന്നു.

അന്ന് രണ്ടാം തവണയാണ് പെണ്‍കുട്ടിയുടെ മൊഴി എടുത്തത്.മുന്‍പ് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും സ്‌കൈപ് വഴി മൊഴി നല്കിയതിനെ പ്രതിഭാഗം അഭിഭാഷകന്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ എത്തി മൊഴി നല്‍കാന്‍ പെണ്‍കുട്ടിയോട് കോടതി അഭ്യര്‍ഥിച്ചത്. 

ഇതാണ് പ്രതിഭാഗം വീണ്ടും എതിര്‍ത്തത്. ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുകള്‍ ഒന്നും നിലവിലില്ലാത്ത സാഹചര്യത്തില്‍ സാക്ഷിമൊഴി അയര്‍ലണ്ടില്‍ നിന്നും സ്വീകരിക്കാന്‍ സാധിക്കുമോ എന്ന സംശയം ഉന്നയിച്ച പ്രതിഭാഗം,മുമ്പ് ഒരു കേസില്‍ ബോബൈ ഹൈക്കോടതി ഇത്തരത്തില്‍ ഓണ്‍ ലൈനില്‍ മൊഴി സ്വീകരിക്കണമെങ്കില്‍ രാജ്യങ്ങള്‍ തമ്മില്‍ മുന്‍കരാര്‍ വേണം എന്ന് നിര്‍ദേശിച്ചിരുന്നതായി വ്യക്തമാക്കി.

മാത്രമല്ല,സ്‌കൈപ് വഴി ഡബ്ലിന്‍ ഇന്ത്യന്‍ എംബസിയില്‍ വെച്ച് ചിത്രീകരിച്ച വീഡിയോയില്‍ പെണ്‍കുട്ടി മുഖം കുനിച്ചിരുന്നായാണ് മൊഴി നല്കുന്നത്.വീഡിയോയിലെ ചിത്രങ്ങളാവട്ടെ തിരിച്ചറിയാന്‍ ആവാത്ത വിധം അനങ്ങി കൊണ്ടിരിക്കുകയാണ്.
പ്രതിഭാഗത്തിന്റെ കുടുതല്‍ വാദങ്ങള്‍ കേള്‍ക്കാന്‍ കേസ് തിങ്കളാഴ്ച്ച്ചത്തേയ്ക്ക് മാറ്റി വെച്ചു.

2013 മെയ് 31 നാണ് ഐറിഷ് യുവതി ബലാത്സംഗത്തിരയായത്. കൊല്‍ക്കത്തയില്‍ വച്ച് യുവതി പരിചയപ്പെട്ട സുജോയ് മിത്ര എന്നയാളാണ് പ്രതി. കേസില്‍ ഈ മാസം മറ്റൊരു ദിവസം കൂടി വീണ്ടും യുവതിയുടെ മൊഴി എടുക്കും. കൊല്‍ക്കത്തയിലെ എസ്പി മുഖര്‍ജി റോഡിലെ സുജോയ് മിത്രയുടെ വസതിയില്‍ വച്ചാണ് ബലാത്സംഗം നടന്നത്. മെയ് 7 ന് കൊല്‍ക്കത്തയില്‍ എത്തിയ യുവതി അവിടുത്തെ ഒരു നൈറ്റ് ക്ലബ്ബില്‍ വച്ചാണ് പ്രതിയെ പരിചയപ്പെടുന്നത്. 

പിന്നീട് യുവതിയുടെ ജന്മദിനം ആഘോഷിക്കുന്നതിനും ഇവര്‍ നൈറ്റ് ക്ലബ്ബില്‍ ഒത്തുകൂടി. അന്ന് ആഘോഷത്തിനിടെ മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കി യുവതിയെ മയക്കിയ പ്രതി അവരെ തന്റെ വീട്ടിലെത്തിച്ചു പീഡിപ്പിച്ചു എന്നാണ് കേസ്. തുടര്‍ന്ന് എജെസി ബോസ് റോഡിലെ ഹോട്ടല്‍ മുറിയില്‍ തിരിച്ച് എത്തിയ യുവതി സുഹൃത്തിനോട് വിവരം പറയുകയും ഇരുവരും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

ജോലി സംബന്ധമായ ആവശ്യത്തിന് എത്തിയ ഇവര്‍ക്ക് നഗരത്തില്‍ പരിചയമില്ലാത്തതിനാല്‍ 21 വയസുള്ള യുവതി 36 വയസുള്ള ഇയാള്‍ക്കൊപ്പം പോകുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസെത്തി മിത്രയെ വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു.

എന്നാല്‍ മിത്ര നിരപരാധിയാണെന്നും യുവതിയെ ബലാത്സംഗം ചെയ്തുവെന്ന ആരോപണം തെറ്റാണെന്നും മിത്രയുടെ അഭിഭാഷകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

Scroll To Top