Monday December 05, 2016
Latest Updates

പഠനം ആവശ്യത്തിനായി; ഇനി വേണ്ടത് മത്സരവിജയങ്ങള്‍, ധോണിക്ക് കുത്തുമായി കോഹ്‌ലി

പഠനം ആവശ്യത്തിനായി; ഇനി വേണ്ടത് മത്സരവിജയങ്ങള്‍, ധോണിക്ക് കുത്തുമായി കോഹ്‌ലി

പഠനം ആവശ്യത്തിനായെന്നും ഇനി മത്സര വിജയങ്ങളാണ് ആവശ്യമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളോട് ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലി. ടെസ്റ്റ് ഏകദിന മത്സരങ്ങള്‍ക്കായി ബംഗ്‌ളാദേശിലേക്ക് പോകാനൊരുങ്ങതിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനതിലാണ് കോഹ്ലി ഇക്കാര്യം പറഞ്ഞത്.

ഞങ്ങള്‍ ധാരാളം പഠിച്ചുകഴിഞ്ഞു, പഠിക്കാനുളള ആഗ്രഹത്തില്‍ ഇനി കളിക്കേണ്ട ആവശ്യമില്ല, ഇനി പഠിച്ചതിന് അനുസരിച്ചുളള റിസള്‍ട്ടാണ് ആവശ്യം. ടെസ്റ്റ് നായകന്‍ വര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചെന്നും, ബംഗ്‌ളാദേശിനെതിരെയുളള ടെസ്റ്റ് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകുമെന്നും കോഹ്ലി പറഞ്ഞു. ഏകദിന, ടി20 മത്സരങ്ങളേക്കാള്‍ ടെസ്റ്റ് മത്സരം പ്രയാസകരമാണെന്നും അതിനാല്‍ തന്നെ ടെസ്റ്റ് വിജയത്തിനായി കഠിനമായി പരിശ്രമിക്കേണ്ടതുണ്ടെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

 

Scroll To Top