Saturday December 03, 2016
Latest Updates

വമ്പന്‍ താരങ്ങള്‍ക്കിടയില്‍ താരമായി കൊച്ചു സര്‍ഫറാസ്

വമ്പന്‍ താരങ്ങള്‍ക്കിടയില്‍ താരമായി കൊച്ചു സര്‍ഫറാസ്

ഗെയ്‌ല്, കോഹ്ലി, ഡിവില്ല്യേഴ്‌സ് ലോകത്തെ എണ്ണംപറഞ്ഞ ബാറ്റ്‌സ്മാന്‍മാരുടെ നിരയാണ് ബാംഗ്ലൂരിന്റേത്. എന്നാല്‍ ഇന്നലത്തെ മത്സരത്തില്‍ താരമായത് ആറാമാനായി ഇറങ്ങിയ വെറും 17 വയസ്സ് മാത്രം പ്രായമുള്ള സര്‍ഫറാസ് ഖാനാണ്.

പതിനാലാം ഓവറില്‍ ഡിവില്ല്യേഴ്‌സ് പുറത്തായ ശേഷം ക്രീസിലെത്തിയ സര്‍ഫറാസ് ഖാന്‍ അക്ഷരാര്‍ത്ഥത്തില്‍ ടീമിന്റെ നെടുംതൂണായി. ഒരു തുടക്കകാരന്റെ യാതൊരു പതര്‍ച്ചയുമില്ലാതെ ആത്മവിശ്വാസത്തോടെ ബൗളര്‍മാരെ നേരിട്ട സര്‍ഫറാസ് 21 പന്തില്‍ 45 റണ്‍സടിച്ച് പുറത്താകാതെ നിന്നു. 214.28 ആണ് സര്‍ഫറാസിന്റെ സ്‌ട്രൈക്ക് റേറ്റ്. ആറ് ഫോറും ഒരു സിക്‌സും ഇതിനിടെ ഈ പതിനേഴുകാരന്റെ ബാറ്റില്‍ നിന്ന് പിറന്നു.

മത്സരം അവസാനിച്ച് സര്‍ഫ്രാസ് ഗ്യാലറിയിലേക്ക് മടങ്ങുമ്പോള്‍ ബാംഗ്‌ളൂര്‍ നായകനും ഇന്ത്യന്‍ ഉപനായകനുമായ വിരാട് കോഹ്ലി സര്‍ഫ്രാസിനെ പാതി കളിയായും പാതി കാര്യമായും താണുതൊഴുതു. കൊച്ചു താരത്തെ അഭിനന്ദിക്കാന്‍ ടീമംഗങ്ങളെല്ലാം ഗ്രൗണ്ടിലെത്തിയിരുന്നു.

അതുല്യപ്രതിഭയാണ് ഈ പതിനേഴുകാരനെന്ന് മുന്‍ ഇംഗ്‌ളണ്ട് ക്യാപ്റ്റന്‍ മൈക്കേല്‍ വോണ്‍ ട്വീറ്റ് ചെയ്തു. നേരത്തെ, അണ്ടര്‍ 19 ലോകകപ്പില്‍ 70.30 ശരാശരിയോടെ 211 റണ്‍സ് നേടിയതാണ് സര്‍ഫ്രാസിനെ ശ്രദ്ധേയനാക്കിയത്.

 

 

Scroll To Top