Tuesday December 06, 2016
Latest Updates

കോഹിനൂര്‍ രത്‌നം ഇന്ത്യ തിരിച്ചെടുക്കുമോ ?

കോഹിനൂര്‍ രത്‌നം ഇന്ത്യ തിരിച്ചെടുക്കുമോ ?

ലണ്ടന്‍: ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ലക്ഷക്കണക്കിന് മില്യന്‍ വില വരുന്ന കോഹിനൂര്‍ രത്‌നം വീണ്ടെടുക്കാന്‍ നിയമനടപടികള്‍ അടക്കമുള്ള നീക്കവുമായി ഒരു കൂട്ടം വ്യവസായികളും സിനിമാതാരങ്ങളും രംഗത്ത്. എട്ടു നൂറ്റാണ്ടുമുമ്പ് ആന്ധ്ര കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന കാകതീയ രാജവംശത്തിെന്റ സ്വത്തായിരുന്ന കോഹിനൂരിെന്റ സഞ്ചാരം വിവിധ രാജവംശങ്ങളിലൂടെ ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടം വരെ എത്തിച്ചേര്‍ന്ന അതിശയിപ്പിക്കുന്ന ചരിത്രമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തിെന്റ ഭാഗമായി രത്‌നം വീണ്ടെടുക്കാന്‍ നിയമയുദ്ധം നടത്താനാണ് ഡേവിഡ് ഡിസൂസ എന്ന ഇന്ത്യന്‍ വംശജനായ വ്യവസായിയുടെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിക്കുന്നത്.

കോഹിനൂര്‍ എന്നതിെന്റ അര്‍ഥം പ്രകാശപര്‍വതം എന്നാണ്. രത്‌നം കൊണ്ടുവരാന്‍ നിയമനടപടി അടക്കമുള്ള നീക്കങ്ങള്‍ക്കാണ് സംഘം ഒരുങ്ങുന്നത്. ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലായിരുന്ന ഡല്‍ഹൗസിയുടെ താല്‍പര്യപ്രകാരമാണ് രത്‌നം ലണ്ടനിലെത്തിച്ചത്. 1850ല്‍ പഞ്ചാബിലെ അവസാനത്തെ സിഖ് ഭരണാധികാരിയായ 13 വയസ്സുകാരന്‍ ദുലീപ് സിങ് ലണ്ടനില്‍ എത്തി വിക്ടോറിയ രാജ്ഞിക്ക് രത്‌നം നേരിട്ട് സമ്മാനിക്കുകയായിരുന്നു.

രത്‌നം വീണ്ടെടുക്കാന്‍ ഫണ്ട് ശേഖരണത്തിലാണ് മൗണ്ടന്‍ ഓഫ് ലൈറ്റ് (പ്രകാശപര്‍വതം – കോഹിനൂര്‍) എന്ന ഈ സംഘം. ബോളിവുഡ് നടി ഭൂമിക സിങ്ങും പ്രചാരണത്തിെന്റ മുന്‍നിരയിലുണ്ട്. രത്‌നം തിരികെ നല്‍കാന്‍ സാധ്യമല്ലെന്ന നിലപാട് ഇന്ത്യാ സന്ദര്‍ശനവേളയിലും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വ്യക്തമാക്കിയിരുന്നതാണ്.

Scroll To Top