Thursday September 21, 2017
Latest Updates

ബി ജെ പി ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചുവെന്ന ജാമ്യമെടുത്ത് കോടിയേരി,യൂ ഡി എഫ് ജയിക്കുമെന്ന് ചെന്നിത്തല 

ബി ജെ പി ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചുവെന്ന ജാമ്യമെടുത്ത് കോടിയേരി,യൂ ഡി എഫ് ജയിക്കുമെന്ന് ചെന്നിത്തല 

തിരുവനന്തപുരം: അരുവിക്കരയില്‍ എല്‍.ഡിഎഫിന് കിട്ടേണ്ട വോട്ടുകള്‍ ഭിന്നിച്ചുവെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുവെന്നും എല്‍.ഡി.എഫിന്റെ വോട്ടുകള്‍ എല്‍.ഡി.എഫിന് തന്നെ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹ പറഞ്ഞു.

ജയിക്കുമെന്ന് നല്ല ആത്മവിശ്വാസമുണ്ട്. ബി.ജെ.പിയാണ് വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചത്. കുറച്ചൊക്കെ അതില്‍ അവര്‍ വിജയിപ്പിക്കുകയും ചെയ്തു. നിയമസഭ തിരഞ്ഞെടുപ്പിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കും. ശക്തനായ സ്ഥാനാര്‍ഥിയെ ആണ് അവര്‍ നിര്‍ത്തിയത്.

രണ്ടാംസ്ഥാനത്തത്തെുമെന്ന് പ്രചരിപ്പിച്ചാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിലൂടെ യു.ഡി.എഫിനെ സഹായിക്കുവാനും ശ്രമിച്ചു. കൂടാതെ മറ്റുചില പാര്‍ട്ടിക്കാരും ശക്തമായ പ്രചരണമാണ് നടത്തിയത്. ഇത് കേരളരാഷ്ട്രീയത്തിലെ ഒരു പുതിയ പ്രവണതയാണെന്നും അദ്ദഹേം പറഞ്ഞു.

എന്നാല്‍ എല്‍ ഡി എഫ് ക്യാമ്പിലെ ആശങ്കയാണ് കോടിയേരിയുടെ പ്രസ്ന യിലൂടെ പുറത്തു വരുന്നതെന്നും പറയപ്പെടുന്നു.യൂ ഡി എഫ് വിജയിക്കും എന്നതിന്റെ വ്യക്തമായ സൂചനയാണ് കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കാന്‍ കോടിയേരിയെ പ്രേരിപ്പിച്ചതെന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.എന്നാല്‍ എല്‍ ഡി എഫ് മൂന്നാം സ്ഥാനത്തു പോയേക്കാം എന്നാണു ബി ജെ പി യുടെ അഭിപ്രായം

Scroll To Top