Tuesday December 06, 2016
Latest Updates

മാണിക്കും മകനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം

മാണിക്കും മകനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം

പി സി ജോര്‍ജ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കെഎം മാണിക്കും, ജോസ് കെ മാണിക്കുമെതിരെ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏറെ സാമ്പത്തിക ആരോപണങ്ങള്‍ ഉള്‍കൊള്ളുന്ന കത്ത് ബുധനാഴ്ചയാണ് പിസി ജോര്‍ജ് മുഖ്യമന്ത്രിക്ക് കൈ മാറിയത്.

ന്യൂയോര്‍ക്കിലെ ബാങ്കില്‍ ഡയറക്ടര്‍ഷിപ്പ് ഉണ്ട് എന്നതടക്കമുള്ള വെളിപ്പെടുത്തല്‍ ഏറെ പ്രാധാന്യമുള്ളതാണ്. യുഡിഎഫ് യോഗം കൂടി കത്ത് തള്ളിയാല്‍ തീരുന്നതല്ല പ്രശ്‌നം. കത്ത് വിജിലന്‍സിന് കൈ മാറണം. ഇക്കാര്യത്തില്‍ കുറ്റകൃത്യം നടന്നു എന്നറിഞ്ഞിട്ടും അത് മൂടി വക്കുക എന്ന ക്രിമിനല്‍ കുറ്റമാണ് മുഖ്യ മന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സരിതയുടെ പേരില്‍ പുറത്തു വന്ന കത്തിനെതിരെയും അന്വേഷണം വേണം. ജോര്‍ജിനെ കേസില്‍ സാക്ഷിയാക്കി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ നിരവധി അഴിമതികള്‍ നടത്തിയ കെഎം മാണിയെ രാജ്യത്തെ ധനകാര്യ മന്തിമാരുടെ ഉന്നതാധികാര സമിതിയുടെ അധ്യക്ഷനാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ കോടിയേരി ചോദ്യം ചെയ്തു. തീരുമാനം പുനപരിശോധിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍എസ്പി യുമായി രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്നും, തെറ്റ് തിരുത്തി വന്നാല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൗരിയമ്മയെ സഹകരിപ്പിക്കുന്ന കാര്യം ഗൌരിയമ്മയുടെ തീരുമാനം അറിഞ്ഞ ശേഷം തീരുമാനിക്കും.

 

Scroll To Top