Tuesday May 30, 2017
Latest Updates

കുട്ടികളിലെ ഡിഫ്തീരിയയെ കുറിച്ച് അറിഞ്ഞിരിക്കാം

കുട്ടികളിലെ ഡിഫ്തീരിയയെ കുറിച്ച് അറിഞ്ഞിരിക്കാം

മലയാളത്തില്‍ തൊണ്ട മുള്ള് എന്നും അറിയപ്പെടുന്ന ഡിഫ്തീരിയ രോഗം സാധാരണയായി കുട്ടികളിലാണ് കണ്ടുവരുന്നത്. ഒന്നു മുതല്‍ അഞ്ചു വരെ വയസ്സ് പ്രായമുള്ള കുട്ടികളിലാണ് രോഗം സാധാരണയയി കാണുന്നതെങ്കിലും പ്രതിരോധ മരുന്നുകളുടെ അമിതോപയോഗം മൂലം രോഗം അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികളിലും കാണുവന്‍ തുടങ്ങിയിരിക്കുന്നു.

കൊറൈനി ബാക്ടീരിയം ഡിമിഫ്തീരിയ എന്ന ബാക്ടീരിയയാണ് രോഗകാരണമാകുന്നത്. ഈ ബാക്ടീരിയ തൊണ്ടയില്‍ പെരുകുന്നതാണ് രോഗം അസഹനീയമാക്കുന്നത്. സാധാരണയായി രോഗബാധിതരായ കുട്ടികള്‍ ചുമക്കുമ്പോഴോ, തുമ്മുമ്പോഴോ വായുവിലൂടെ രോഗണു അടുത്തുള്ളവരിലേക്ക് പകരുകയാണുണ്ടാവുക.

രോഗം ബാധിച്ച കുട്ടികള്‍ ഉപയൊഗിച്ച ഗ്ലാസുകള്‍, കളിപ്പാട്ടങ്ങള്‍, ടവ്വല്‍ മുതലായവ മറ്റു കുട്ടികള്‍ ഉപയോഗിക്കുമ്പോഴും രോഗം പകരാം. ചില കുട്ടികളില്‍ രോഗലക്ഷണങ്ങളൊന്നും പ്രകടമാവുന്നില്ലെങ്കില്‍ പോലും രോഗാണു സജീവമായിരിക്കും. ഇത്തരം രോഗാണുവാഹകര്‍ മാസങ്ങളോളം രോഗം പടര്‍ത്താന്‍ സാധ്യതയുള്ളവരാണ്.

 

Scroll To Top