Sunday December 04, 2016
Latest Updates

എട്ടുനോമ്പിന്റെ വ്രതശുദ്ധിയില്‍ നോക്കിലേയ്ക്ക് ഇന്ന് തീര്‍ഥയാത്ര,ഒരുക്കങ്ങളായി 

എട്ടുനോമ്പിന്റെ വ്രതശുദ്ധിയില്‍ നോക്കിലേയ്ക്ക് ഇന്ന് തീര്‍ഥയാത്ര,ഒരുക്കങ്ങളായി 

ഡബ്ലിന്‍:യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നോക്ക് തീര്‍ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇന്ന് (സെപ്റ്റംബര്‍ 5 ശനി) രാവിലെ 11നു തീര്‍ഥാടക സംഘം അഭിവന്ദ്യ ഡോ. മാത്യൂസ് മോര്‍ അപ്രേം തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നോക്ക് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും 

ഈ വര്‍ഷത്തെ നോക്ക് തീര്‍ഥാടനത്തിന് നേതൃത്വം വഹിക്കാന്‍ അയര്‍ലണ്ടില്‍ എത്തിയ അഭിവന്ദ്യ ഡോ. മാത്യൂസ് മോര്‍ അപ്രേം തിരുമേനിയ്ക്ക്  രാവിലെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

ശനിയാഴ്ച്ച യാക്കോബായ സഭയുടെ അയര്‍ലന്‍ഡിലുള്ള 11 ഇടവകകളില്‍നിന്നും കോണ്‍ഗ്രിഗേഷനുകളില്‍നിന്നുമുള്ള വിശ്വാസികള്‍ നോക്കില്‍ ഒത്തുചേരും. yz

Scroll To Top