Saturday December 03, 2016
Latest Updates

നോക്കിലേയ്ക്ക് മലയാളി യുവാക്കള്‍ തീര്‍ഥാടനം നടത്തിയത് സൈക്കിളില്‍, യാക്കോബായ സഭയുടെ എട്ടു നോമ്പ് തീര്‍ഥയാത്രയ്ക്ക് ഭക്തിസാന്ദ്രമായ സമാപനം 

നോക്കിലേയ്ക്ക് മലയാളി യുവാക്കള്‍ തീര്‍ഥാടനം നടത്തിയത് സൈക്കിളില്‍, യാക്കോബായ സഭയുടെ എട്ടു നോമ്പ് തീര്‍ഥയാത്രയ്ക്ക് ഭക്തിസാന്ദ്രമായ സമാപനം 

ഡബ്ലിന്‍:അഭിവന്ദ്യ ഡോ. മാത്യൂസ് മോര്‍ അപ്രേം തിരുമേനിയുടെ നേതൃത്വത്തില്‍ അയര്‍ലണ്ടിലെ യാക്കോബായ സഭയുടെ 11 കേന്ദ്രങ്ങളിലെ വിശ്വാസികള്‍ എട്ടുനോമ്പിനോട് അനുബന്ധിച്ചു നടത്തിയ നോക്ക് തീര്‍ഥാടനത്തിന് ഭക്തി സാന്ദ്രമായ സമാപനം.hu 1

ഇതിനു പ്രാരംഭമായി യാക്കോബായ സുറിയാനി സഭയുടെ ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നോക്കിലേയ്ക്ക് സൈക്കിളില്‍ നടത്തിയ യാത്രയും ശ്രദ്ധേയമായി.

നോമ്പെടുത്ത് വ്രതശുദ്ധിയോടെ പതിനൊന്നു പേരാണ് സൈക്കിള്‍ യാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്.ഡബ്ലിനിലെ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളിയില്‍ ഫാ.തോമസ് പുതിയാമഠത്തിലിന്റെ കാര്‍മികത്വത്തില്‍ ധൂപപ്രാര്‍ത്ഥനയ്ക്കു ശേഷം വെള്ളിയാഴ്ച്ച രാവിലെ 5.30 ന് ആരംഭിച്ച വിശുദ്ധ സ്ലീബയും വഹിച്ചു കൊണ്ടുള്ള സൈക്കിള്‍ തീര്‍ഥയാത്ര ലെക്സ്ലിപ്, മുള്ളിങ്കാര്‍ റോഡ്, റോസ്‌കോമ്മണ്‍ വഴി യാത്ര ചെയ്ത് വെള്ളിയാഴ്ച രാത്രി നോക്ക് ദേവാലയപരിസരത്ത് എത്തിചേര്‍ന്നു.

എട്ടുനോമ്പിനോട് അനുബന്ധിച്ച് ശനിയാഴ്ച്ച രാവിലെ 11 മണിയോടെ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യാക്കോബായ സഭയുടെ തീര്‍ഥാടക സംഘാംഗങ്ങളോടൊപ്പം ചേര്‍ന്ന സംഘം കാല്‍നടയായി വിശുദ്ധ സ്ലീബായും വഹിച്ചു കൊണ്ട് നോക്ക് പള്ളിയില്‍ എത്തിചേര്‍ന്നു.cy1

തുടര്‍ന്ന് വി.ദൈവമാതാവിന്റെ ജനനപെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണത്തിന്റെ ഭാഗമായി അഭിവന്ദ്യ ഡോ. മാത്യൂസ് മോര്‍ അപ്രേം തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നോക്ക് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു.

തീര്‍ഥയാത്രയ്ക്ക്
ഫാ.അബ്രാഹം പരുത്തിക്കുന്നേല്‍,  ഫാ.ജോബിമോന്‍ സ്‌കറിയാ,ഫാ.തോമസ് പുതിയാ മഠം ,എന്നിവര്‍ നേതൃത്വം നല്‍കി .hu3 hu2hu 5




Scroll To Top