Thursday November 23, 2017
Latest Updates

അയര്‍ലണ്ടിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ ‘നോക്ക് ബസിലിക്ക’ യുടെ പുനഃസമര്‍പ്പണം ശനിയാഴ്ച്ച

അയര്‍ലണ്ടിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ ‘നോക്ക് ബസിലിക്ക’ യുടെ പുനഃസമര്‍പ്പണം ശനിയാഴ്ച്ച

നോക്ക് (കൗണ്ടി മേയോ):അയര്‍ലണ്ടിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ നോക്ക് ബസിലിക്ക ശനിയാഴ്ച ജനങ്ങള്‍ക്ക് പുനഃസമര്‍പ്പിക്കും. ജൂലൈ 16ന് ശനിയാഴ്ച 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ ബസലിക്ക ജനങ്ങള്‍ക്ക് സമര്‍പ്പിച്ചതിന്റെ 40ാം വാര്‍ഷികവും ആഘോഷിക്കും.

പുനഃസമര്‍പ്പണദിനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ഭക്തി നിര്‍ഭരമായ ചടങ്ങുകളില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കാന്‍ എത്തും.

കഴിഞ്ഞ വര്‍ഷങ്ങളിലായി തീര്‍ത്ഥാടകര്‍ക്ക് ഏറെ സൗകര്യപ്രദമായ രീതിയില്‍ പ്രയോജനപ്പെടുത്താവുന്ന സാങ്കേതിക വിദ്യകളടക്കം ഉപയോഗിച്ച് ബസിലിക്ക ആധുനികവല്‍ക്കരിച്ചിട്ടുണ്ട്. 16 ന് നടക്കുന്ന ചടങ്ങില്‍ ബോസ്റ്റണ്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഷോണ്‍ ഒ മാലി, ബോസ്റ്റണ്‍ മേയര്‍ മാര്‍ട്ടി വാല്‍ഷ് എന്നിവരടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും സംബന്ധിക്കും.

Scroll To Top