Thursday March 22, 2018
Latest Updates

വിശ്വാസപ്രഖ്യാപനവുമായി ജനസഹസ്രങ്ങള്‍ നോക്കിലെ മാതൃസന്നിധിയിലെത്തി,സീറോ മലബാര്‍ സഭാ ദശാബ്ദി ആഘോഷങ്ങള്‍ക്ക് ധന്യമായ തുടക്കം

വിശ്വാസപ്രഖ്യാപനവുമായി ജനസഹസ്രങ്ങള്‍ നോക്കിലെ മാതൃസന്നിധിയിലെത്തി,സീറോ മലബാര്‍ സഭാ ദശാബ്ദി ആഘോഷങ്ങള്‍ക്ക് ധന്യമായ തുടക്കം

നോക്ക്(കൗണ്ടി മേയോ):അയര്‍ലണ്ടിലെ മലയാളി സമൂഹം നോക്കിലേയ്ക്ക് നടത്തിയ തീര്‍ഥയാത്ര ഭക്തസാന്ദ്രമായി.കാരുണ്യത്തിന്റെ ജൂബിലിവര്‍ഷത്തില്‍ അയര്‍ലണ്ടിലെ സീറോമലബാര്‍ സഭക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നൂറുകണക്കിന് വിശ്വാസികള്‍ ഇന്നലെ അതിരാവിലെ മുതല്‍ മാതൃസന്നിധിയിലേയ്ക്ക് ഒഴുകിയെത്തി.

അയര്‍ലണ്ടിലെയും നോര്‍ത്തേന്‍ അയര്‍ലണ്ടിലെയും മുപ്പതോളം കേന്ദ്രങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിശ്വാസികള്‍ക്കൊപ്പം വ്യത്യസ്ഥ സഭാവിഭാഗങ്ങളില്‍ പെട്ട ഒട്ടേറെ മലയാളികളും ആഘോഷങ്ങളില്‍ പങ്കെടുക്കാനായി നോക്കിലെത്തിയിരുന്നു.

സീറോ മലബാര്‍ സഭ ഔദ്യോഗികമായി അയര്‍ലണ്ടില്‍ ആരംഭിച്ചതിന്റെ ദശാബ്ടി ആഘോഷങ്ങളുടെ ഉത്ഘാടനവും ഇതോടൊപ്പം നടത്തപ്പെട്ടു.ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.ഡേര്‍മറ്റ് മാര്‍ട്ടിന്‍ ദശാബ്ദി ആഘോഷ പരിപാടികള്‍ക്ക് ഭദ്രദീപം കൊളുത്തി ഉത്ഘാടനകര്‍മ്മം നിര്‍വഹിച്ചു.

11 മണിയ്ക്ക് ആരംഭിച്ച വിശുദ്ധ കുര്‍ബാനയ്ക്ക് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ് മുഖ്യ കാര്‍മികത്വം വഹിച്ചു.സഭയുടെ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍സിഞ്ഞോര്‍.ആന്റണി പെരുമായന്‍(ബെല്‍ഫാസ്റ്റ്)ഫാ. ജോസ് ഭരണികുളങ്ങര (ഡബ്ലിന്‍),ഫാ.ആന്റണി ചീരംവേലില്‍(ഡബ്ലിന്‍),ഫാ. ജോസഫ് കറുകയില്‍ (ഡെറി),ഫാ.പോള്‍ മൊറേലി,തുടങ്ങിയ വൈദീകര്‍ സഹകാര്‍മ്മികരാായിരുന്നു.

സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ അയര്‍ലണ്ടിലെ സഭയ്ക്ക് നല്കുന്ന വിശാസതീഷ്ണമായ സംഭാവനകളെ പ്രകീര്‍ത്തിച്ച ആര്‍ച്ച് ബിഷപ്,സഭയുടെ തനിമ പുതു തലമുറയിലേയ്ക്ക് പകരുന്നതില്‍ അമാന്തം കാട്ടരുതെന്ന് ഓര്‍മ്മിപ്പിച്ചു.

തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാനയും വര്‍ണാഭമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടും ,പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ചുകൊണ്ടും വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം പ്രവാസി സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രഘോഷണമായിരിന്നു.തെളിഞ്ഞ അന്തരീക്ഷത്തില്‍
പേപ്പല്‍ പതാകയ്‌ക്കൊപ്പം ഇന്ത്യയുടെയും അയര്‍ലണ്ടിന്റെയും ദേശീയ പതാകവാഹകര്‍ക്ക് പിന്നാലെ ബസലിക്കയില്‍ നിന്നും ജനസമൂഹം രണ്ടു ലൈനായി അപ്പാരിഷന്‍ ചാപ്പലിലേയ്ക് ഒഴുകിയെത്തി.അപ്പാരിഷന്‍ ചാപ്പലിനു മുമ്പിലെത്തി ചേര്‍ന്ന ഭക്ത സഹസ്രങ്ങള്‍ക്ക് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.ഡേര്‍മറ്റ് മാര്‍ട്ടിന്‍ ആശിര്‍വാദം നല്‍കി.

മാസ് സെന്ററുകളുടെ നേതൃത്വത്തില്‍ മിക്ക സ്ഥലങ്ങളില്‍ നിന്നും ഒന്നിച്ച് പ്രത്യേക വാഹനങ്ങളിലാണ് തീര്‍ഥാടകസംഘം നോക്കില്‍ എത്തിയത്.ഡബ്ലിനിലെ എല്ലാ മാസ് സെന്ററുകള്‍,ബെല്‍ഫാസ്റ്റ് ,കോര്‍ക്ക് ,സ്ലൈഗോ ഗാള്‍വേ,ലിമറിക്ക് , ,കില്‍ഡയര്‍,കില്‍ക്കനി,അത്തായി,ഡെറി,വാട്ടര്‍ഫോര്‍ഡ്,വെക്‌സ്‌ഫോര്‍ഡ് ,തുള്ളാമോര്‍,ദ്രോഗഡ,കാവന്‍ ,ഡണ്‍ഡാല്‍ക്ക് നാസ്,ലോംഗ്‌ഫോര്‍ഡ്,പോര്‍ട്ട് ലീഷ്,ലെറ്റര്‍കെന്നി,കാര്‍ലോ,എന്നിസ്,എന്നിവിടങ്ങളില്‍ നിന്നടക്കമുള്ള അയര്‍ലണ്ടിലെ മലയാളികേന്ദ്രങ്ങളില്‍ നിന്നുള്ളവര്‍ പ്രാര്‍ഥനാ പൂര്‍വം ചടങ്ങുകളില്‍ പങ്കെടുത്തു.

പ്രവാസ ദേശത്ത് സീറോ മലബാര്‍ സഭയ്ക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്കും കരുതലിനും നന്ദി അര്‍പ്പിച്ചുകൊണ്ട് അടുത്ത ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെയാണ് ദാശാബ്ടി ആഘോഷങ്ങള്‍ നടത്താനായി സീറോ മലബാര്‍ സഭ തീരുമാനിച്ചിരിക്കുന്നത്.

ഫോട്ടോ:ജോബി ജോണ്‍ ചാമക്കാല(ഡബ്ലിന്‍),ജോഷി സിറിയക്(ബെല്‍ഫാസ്റ്റ്) സണ്ണി കൊച്ചുചിറ(ബ്രേ)olpra knkno1ko8ko1ko5ko12ko13ko5ko14ko15jos6jos3jos1

 

Scroll To Top