Sunday December 04, 2016
Latest Updates

മരിയസ്തുതികളുമുയര്‍ത്തി ആയിരങ്ങള്‍:സീറോ മലബാര്‍ സഭയുടെ വാര്‍ഷിക തീര്‍ഥാടനം നോക്കിനെ ഭക്തസാന്ദ്രമാക്കി 

മരിയസ്തുതികളുമുയര്‍ത്തി ആയിരങ്ങള്‍:സീറോ മലബാര്‍ സഭയുടെ വാര്‍ഷിക തീര്‍ഥാടനം നോക്കിനെ ഭക്തസാന്ദ്രമാക്കി 

നോക്ക്:കൃതജ്ഞതാസ്‌തോത്രങ്ങളും ,മരിയസ്തുതികളുമുയര്‍ത്തി അയര്‍ലണ്ടിലെ മലയാളി സമൂഹം നോക്കിലേയ്ക്ക് നടത്തിയ തീര്‍ഥയാത്ര ഭക്തസാന്ദ്രമായി.ഏറ്റവും ശക്തയായ സ്വര്‍ഗീയ മധ്യസ്ഥയായ പരിശുദ്ധ അമ്മയുടെ പാദാന്തികത്തില്‍ പ്രാര്‍ഥനകള്‍ അര്‍പ്പിക്കാനും,അനുഗ്രഹങ്ങള്‍ നേടുവാനും അയര്‍ലണ്ടിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികള്‍ നോക്ക് മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ എത്തിയിരുന്നു.
അയര്‍ലണ്ടിലെ സുറിയാനികത്തോലിക്കാ സമുദായാംഗങ്ങള്‍ക്കൊപ്പം മാതൃ സന്നിധിയില്‍ വിശ്വാസമര്‍പ്പിക്കുന്ന ഇതര സമുദായാംഗങ്ങളും തീര്‍ഥയാത്രയില്‍ പങ്കെടുത്തു എന്നത് ശ്രദ്ധേയമായി.
11 മണിയ്ക്ക് ആരംഭിച്ച വിശുദ്ധ കുര്‍ബാനയ്ക്ക് ദിവ്യബലിയ്ക്ക് സീറോ മലബാര്‍ മൈഗ്രന്റ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ചാപ്ലൈന്മാരായ മോണ്‍സിഞ്ഞോര്‍. ആന്റണി പെരുമായന്‍ (ബെല്‍ഫാസ്റ്റ്), ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ (കോര്‍ക്ക്) , ഫാ. ജോസ് ഭരണികുളങ്ങര (ഡബ്ലിന്‍), ഫാ. മനോജ് പൊന്‍കാട്ടില്‍ (ഡബ്ലിന്‍), ഫാ. ജോസഫ് കറുകയില്‍ (ഡെറി), ഫാ.പോള്‍ മൊറേലി ,ആഫ്രിക്കയില്‍ നിന്നുള്ള ഫാ.സൈമണ്‍ പീറ്റര്‍ എന്നിവര്‍ സഹ കാര്‍മ്മികര്‍ ആയിരുന്നു.
മോണ്‍സിഞ്ഞോര്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ട സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ഫാ.ആന്റണി പെരുമായന് ദിവ്യബലിയ്ക്ക് മുമ്പേ ബൊക്കെ നല്‍കി അയര്‍ലണ്ടിലെ സഭാമക്കളുടെ ആദരം അറിയിച്ചു,ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ അഭിനന്ദന സന്ദേശം നല്‍കി.kn alt
യഥാര്‍ഥ വിശ്വാസികള്‍ക്ക് ഓരോ തീര്‍ഥാടനങ്ങളും സ്വര്‍ഗീയോന്മുഖമാകണമെന്നതായിരിക്കണമെന്ന ലക്ഷ്യത്തോടെയുള്ളതാവണം എന്ന് വചനസന്ദേശം നല്കിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ ഓര്‍മ്മിപ്പിച്ചു.മറിയത്തിലൂടെ ഈശോയില്‍ എത്താം എന്ന സഭയുടെ പ്രബോധനം നല്കുന്ന വിശ്വാസത്തോടെ ജീവിത വിശുദ്ധിയ്ക്കായി മറിയത്തിന്റെ മാതൃക പിന്തുടരണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കാലാവസ്ഥ പ്രതികൂലമായിട്ടും മൂവായിരത്തോളം പേര്‍ നോക്കില്‍ എത്തിയിരുന്നു .ഡബ്ലിനിലെ എല്ലാ മാസ് സെന്ററുകള്‍,ബെല്‍ഫാസ്റ്റ് ,കോര്‍ക്ക് ,സ്ലൈഗോ ഗാള്‍വേ,ലിമറിക്ക് , ,കില്‍ഡയര്‍,കില്‍ക്കനി,അത്തായി,ഡെറി,വാട്ടര്‍ഫോര്‍ഡ്,വെക്‌സ്‌ഫോര്‍ഡ് ,തുള്ളാമോര്‍,ദ്രോഗഡ,കാവന്‍ ,ഡണ്‍ഡാല്‍ക്ക് നാസ്,ലോംഗ്‌ഫോര്‍ഡ്,പോര്‍ട്ട് ലീഷ്,ലെറ്റര്‍കെന്നി,കാര്‍ലോ,എന്നിസ്,എന്നിവിടങ്ങളില്‍ നിന്നടക്കമുള്ള അയര്‍ലണ്ടിലെ മലയാളികേന്ദ്രങ്ങളില്‍ നിന്നുള്ളവര്‍ പ്രാര്‍ഥനാ പൂര്‍വം ചടങ്ങുകളില്‍ പങ്കെടുത്തു.

വാര്‍ത്ത:രാജു കുന്നക്കാട്ട് (നോക്കില്‍ നിന്നും)fr kn 2fr kn 4fr kn 5fr kn 3

Scroll To Top