Tuesday December 06, 2016
Latest Updates

തീര്‍ഥാടക സംഘങ്ങള്‍ ഒരുങ്ങി,മാതൃ സങ്കേതം തേടി ഭക്തജന സഹസ്രങ്ങള്‍ നോക്കിലേയ്ക്ക് 

തീര്‍ഥാടക സംഘങ്ങള്‍ ഒരുങ്ങി,മാതൃ സങ്കേതം തേടി ഭക്തജന സഹസ്രങ്ങള്‍ നോക്കിലേയ്ക്ക് 

ഡബ്ലിന്‍ :പരിശുദ്ധ കന്യകാമാതാവിന്റെ വണക്കമാസം ആചരിക്കുന്ന മെയ് മാസത്തില്‍ അയര്‍ലണ്ടിലെ മലയാളികളായ വിശ്വാസി സമൂഹം അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നോക്ക് മരിയന്‍ തീര്‍ഥാടനകേന്ദ്രത്തിലേക്ക് നടത്തിവരുന്ന തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പൂര്‍ത്തിയായി.

അയര്‍ലണ്ടിലെ വിവിധ സീറോമലബാര്‍ കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ തീര്‍ഥാടന യാത്രകള്‍ നാളെ (ശനിയാഴ്ച്ച )രാവിലെ നോക്ക് ദേവാലയത്തിലേയ്ക്ക് പുറപ്പെടും.മിക്ക സ്ഥങ്ങളില്‍ നിന്നും കുടുംബകൂട്ടായ്മകള്‍ ഒന്നിച്ചു ചേര്‍ന്ന്,പ്രാര്‍ഥനാ പൂര്‍വമാണ് തീര്‍ഥാടന യാത്രയില്‍ പങ്കുചേരുക.ഡബ്ലിനിലെ എല്ലാ മാസ് സെന്ററുകള്‍,ബെല്‍ഫാസ്റ്റ് ,കോര്‍ക്ക് ,സ്ലൈഗോ ഗാള്‍വേ,ലിമറിക്ക് , ,കില്‍ഡയര്‍,കില്‍ക്കനി,അത്തായി,ഡെറി,വാട്ടര്‍ഫോര്‍ഡ്,വെക്‌സ്‌ഫോര്‍ഡ് ,തുള്ളാമോര്‍,ദ്രോഗഡ,കാവന്‍ ,ഡണ്‍ഡാല്‍ക്ക് നാസ്,ലോംഗ്‌ഫോര്‍ഡ്,പോര്‍ട്ട് ലീഷ്,തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നായി നൂറുകണക്കിന് വിശ്വാസികള്‍ നാളെ നോക്കിലെ പരിശുദ്ധ കന്യാമറിയത്തിനെ തീര്‍ഥാടന കേന്ദ്രത്തിലെത്തും.

ലോകമെമ്പാടുമായി പ്രവര്‍ത്തിച്ചു വരുന്ന സീറോ മലബാര്‍ സഭയിലെ കുടിയേറ്റക്കാര്‍ക്ക് വേണ്ടിയുള്ള കമ്മീഷന്റെ അദ്ധ്യക്ഷനും ഉജ്ജൈന്‍ രൂപതാധ്യക്ഷനുമായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേലാണ് ഈ വര്‍ഷത്തെ നോക്ക് തീര്‍ഥാടനം നയിക്കുന്നത്.11 മണിയ്ക്ക് നോക്ക് ബസലിക്കായില്‍ അര്‍പ്പിക്കപ്പെടുന്ന ആഘോഷമായ ദിവ്യബലിയ്ക്ക് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ചാപ്ലൈന്മാരായ മോണ്‍സിഞ്ഞോര്‍. ആന്റണി പെരുമായന്‍ (ബെല്‍ഫാസ്റ്റ്), ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ (കോര്‍ക്ക്) , ഫാ. ജോസ് ഭരണികുളങ്ങര (ഡബ്ലിന്‍), ഫാ. മനോജ് പൊന്‍കാട്ടില്‍ (ഡബ്ലിന്‍), ഫാ. ജോസഫ് കറുകയില്‍ (ഡെറി), എന്നിവരും അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന മറ്റു വൈദികരും ബലിയില്‍ സഹകാര്‍മികത്വം വഹിക്കുന്നതാണ് തുടര്‍ന്ന് .ലദീഞ്ഞ് ,പ്രദക്ഷിണം .Mar-Sebastian-Vadakkel-590x230 (1)

മോണ്‍സിഞ്ഞോര്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ട സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ഫാ.ആന്റണി പെരുമായന് അയര്‍ലണ്ടിലെ സഭാമക്കള്‍ തീര്‍ഥാടനയാത്രയുടെ സമാപനത്തില്‍ സ്വീകരണം നല്‍കും.
സഭാ ചാപ്ല്യന്മാരുടെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ തീര്‍ഥാടനയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


Scroll To Top