Monday February 27, 2017
Latest Updates

എട്ടുനോമ്പിലെ നോക്ക് തീര്‍ത്ഥാടനത്തിന് ഡോ.മാത്യൂസ് മോര്‍ അപ്രേം തിരുമേനി നേതൃത്വം നല്‍കും

എട്ടുനോമ്പിലെ നോക്ക് തീര്‍ത്ഥാടനത്തിന് ഡോ.മാത്യൂസ് മോര്‍ അപ്രേം തിരുമേനി നേതൃത്വം നല്‍കും

ഡബ്ലിന്‍:അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും നടത്തിവരാറുള്ള നോക്ക് തീര്‍താടനവും വി.കുര്‍ബ്ബാനയും 2015 സെപ്റ്റംബര്‍ 5 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് അഭിവന്ദ്യ ഡോ. മാത്യൂസ് മോര്‍ അപ്രേം തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.

യാക്കോബായ സഭയുടെ 11 ഇടവകകളില്‍ നിന്നും കോണ്‍ഗ്രികേഷനുകളില്‍നിന്നുമുള്ള വിശ്വാസികള്‍ അന്നേ ദിവസം നോക്കില്‍ ഒത്തുചേരും. വി.ആരാധനയിലും മദ്ധ്യസ്ത്ഥ പ്രാര്‍ത്ഥനയിലും വന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും കര്‍തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നതായി യാക്കോബായ സുറിയാനി സഭാ ഭാരവാഹികള്‍ അറിയിച്ചു.

Scroll To Top