Tuesday December 06, 2016
Latest Updates

യാക്കോബായ സുറിയാനി സഭയുടെ നോക്ക് തീര്‍ത്ഥാടനം സെപ്റ്റംബര്‍ 5 ന് 

യാക്കോബായ സുറിയാനി സഭയുടെ നോക്ക് തീര്‍ത്ഥാടനം സെപ്റ്റംബര്‍ 5 ന് 

നോക്ക്:അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ നേതൃത്വത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് എട്ട് നോമ്പ് ആചരണത്തിന്റെ ഭാഗമായി നോക്കിലേയ്ക്ക് നടത്തപ്പെടുന്ന തീര്‍ത്ഥാടനവും വിശുദ്ധ കുര്‍ബാനയും സെപ്റ്റംമ്പര്‍ 5 ന് (ശനി) നടക്കും.ഇതോടനുബന്ധിച്ചുള്ള കുര്‍ബാന രാവിലെ 11 മണിയ്ക്ക് ആയിരിക്കും.

യാക്കോബായ സഭയിലെ അയര്‍ലണ്ടിലെ 11 കോണ്‍ഗ്രിഗേഷനുകളിലെ വിശ്വാസികള്‍ നോക്ക് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത് വിശുദ്ധ ആരാധനയിലും,പ്രത്യേക മാധ്യസ്ഥ പ്രാര്‍ഥനയിലും പങ്കെടുക്കാനായി എത്തിച്ചേരും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:ഫാ: തോമസ് പുതിയാമഠത്തില്‍ 086 034 2125, ഫാ:ജൊബിമോന്‍ സ്‌കറിയ: 087 631 5962,ഫാ: ബിജു മത്തായി 089 423 9359

Scroll To Top