Saturday December 03, 2016
Latest Updates

നോക്കില്‍ വാര്‍ഷിക നൊവേനയും തിരുനാളും ഇന്ന് തുടങ്ങും

നോക്കില്‍ വാര്‍ഷിക നൊവേനയും തിരുനാളും ഇന്ന് തുടങ്ങും

റോസ് കോമണ്‍: പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന നോക്ക് തീര്‍ത്ഥാടന കേന്ദ്രത്തിലെ വാര്‍ഷിക നൊവേനയ്ക്ക് ഇന്ന് തുടക്കമാവും.മീത്ത് ബിഷപ് ഡോ.മൈക്കിള്‍ സ്മിത്ത് സുവിശേഷ പ്രഘോഷണം നടത്തും.

നോക്കിലെ തിരുനാളിനോട് അനുബന്ധിച്ചുള്ള 9 ദിവസത്തെ നൊവേനയില്‍ പങ്കെടുക്കുവാന്‍ ആയിരക്കണക്കിന് പേരാണു ഇപ്പോള്‍ നോക്കിലേയ്ക്ക് ഒഴുകിയെത്തുന്നത്.വിവിധ ദിവസങ്ങളില്‍ അയര്‍ലണ്ടിലെ ബിഷപ്പുമാരും,പ്രമുഖരും നൊവേനയ്ക്കും തിരുകര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കും.

കന്യാമറിയത്തിന്റെ ദര്‍ശനത്തിന്റെ നൂറ്റി മുപ്പത്തിയേഴാമത് വാര്‍ഷികവും തിരുനാളും ആഘോഷിക്കും.

അയര്‍ലണ്ടിലെ പള്ളിയില്‍ ആള് കുറയുമ്പോഴും നോക്ക് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തുന്ന വിശ്വാസികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായതായി പുതിയ കണക്കുകള്‍ ഇന്നലെ പുറത്തു വിട്ടു.നോക്കില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ റാഫോ (ഡോണഗല്‍)ബിഷപ്പ് ഫിലിപ്പ് ബോയിസിയാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ പള്ളിയില്‍ കൃത്യമായി പള്ളിയില്‍ വരുന്ന വിശ്വാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. എന്നാല്‍ നോക്ക് ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

നൊവേന നടക്കുന്ന ദിവസങ്ങളിലായി നോക്കിലേയ്ക്ക് പതിനായിരക്കണക്കിന് വിശ്വാസികള്‍ എത്തുമെന്നാണ് കണക്ക്.നൂറുകണക്കിന് മലയാളികളും ഈയാഴച്ച നോക്ക് സന്ദര്‍ശിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നു.

Scroll To Top