Friday July 21, 2017
Latest Updates

നോക്കില്‍ പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ വാര്‍ഷിക തിരുനാള്‍ ഇന്ന്,ആയിരങ്ങള്‍ പങ്കെടുക്കും 

നോക്കില്‍ പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ വാര്‍ഷിക തിരുനാള്‍ ഇന്ന്,ആയിരങ്ങള്‍ പങ്കെടുക്കും 

റോസ് കോമണ്‍: പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന നോക്ക് തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്ക് ഭക്തജനങ്ങളുടെ വന്‍ പ്രവാഹം.വെള്ളിയാഴ്ച്ച(ഇന്ന് ) കന്യാമറിയത്തിന്റെ ദര്‍ശനത്തിന്റെ നൂറ്റി മുപ്പത്തിയാറാമത് വാര്‍ഷികവും തിരുനാളും ആഘോഷിക്കും.OurLadyofKnock

നോക്കിലെ തിരുനാളിനോട് അനുബന്ധിച്ചുള്ള 9 ദിവസത്തെ നൊവേനയില്‍ പങ്കെടുക്കുവാന്‍ ആയി ഒന്നര ലക്ഷത്തോളം പേരാണ് നോക്കിലേയ്ക്ക് ഒഴുകിയെത്തുന്നത്.ഇതോടനുബന്ധിച്ച് 1879 ല്‍ വിശുദ്ധ കന്യാമറിയത്തിന്റെ ദര്‍ശനം കിട്ടിയ 15 പേരെ ആദരപൂര്‍വം അനുസ്മരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.. 

അയര്‍ലണ്ടിലെ പള്ളിയില്‍ ആള് കുറയുമ്പോഴും നോക്ക് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തുന്ന വിശ്വാസികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയാണ് ഓരോ വര്‍ഷവും അനുഭവപ്പെടുന്നത്.

നൂറുകണക്കിന് മലയാളികളും ഈയാഴച്ച നോക്ക് സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോബ് ആചരണത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും നടത്തിവരാറുള്ള നോക്ക് തീര്‍ഥാടനവും വി.കുര്‍ബ്ബാനയും സെപ്റ്റംബര്‍ 5 ന് ശനിയാഴ്ച്ച രാവിലെ 11 മണിക്ക് നടത്തപ്പെടുന്നുണ്ട്.യാക്കോബായ സഭയുടെ 11 ഇടവകകളില്‍ നിന്നും കോണ്‍ഗ്രിഗേഷനുകളില്‍നിന്നുമുള്ള വിശ്വാസികള്‍ അന്നേ ദിവസം നോക്കില്‍ ഒത്തുചേരും.

നോക്കിലെ പുതുക്കി പണിത ബസലിക്ക സന്ദര്‍ശിക്കാനും കൂടിയാണ് പഴയ തലമുറയിലെ ഏറെപ്പേര്‍ ഇത്തവണ എത്തിയത്.

Scroll To Top