Wednesday December 07, 2016
Latest Updates

നോക്ക് ദേവാലയത്തില്‍ 15 ലക്ഷം മൊസൈക് ഭാഗങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ചിത്രം അനാവരണം ചെയ്തു

നോക്ക് ദേവാലയത്തില്‍ 15 ലക്ഷം മൊസൈക് ഭാഗങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ചിത്രം അനാവരണം ചെയ്തു

നോക്ക്: പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ നോക്കില്‍ പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണം ചിത്രീകരിച്ചിരിക്കുന്ന ചിത്രകല അനാവരണം ചെയ്തു.15 ലക്ഷം മൊസൈക്ക് ഭാഗങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഈ ചിതം നോക്ക് ബസലിക്കയുടെ അള്‍ത്താരയിലാണ് സ്ഥാപിച്ചിരിക്കുന്നത്.
1879ല്‍ മാതാവ് 15 വിശ്വാസികള്‍ക്ക് പ്രത്യക്ഷപ്പെട്ട സംഭവമാണ് 46 അടി ഉയരവും അത്രയും തന്നെ വീതിയുമുള്ള ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. മാതാവിന്റെ പ്രത്യക്ഷീകരണ രഹസ്യത്തിന്റെ സൗന്ദര്യം മുഴുവനായി ആവാഹിച്ചെടുത്ത ചിത്രത്തിന് തങ്ങള്‍ ദൈവത്തിന് നന്ദി പറയുന്നതായി ടുവാം ആര്‍ച്ച് ബിഷപ് മൈക്കിള്‍ നേരി പറഞ്ഞു.കഴിഞ്ഞ ദിവസം നടന്ന അനാവരണ ചടങ്ങില്‍ മാതാവ് പ്രത്യക്ഷരായവരുടെ ബന്ധുക്കളും സംബന്ധിച്ചിരുന്നു.

ഇത്തരത്തിലുള്ള ചിത്രകലകളില്‍ യൂറോപ്പിലെ തന്നെ ഏറ്റവും വലുതാണിത്. ഒരോ വര്‍ഷവും 2.5 ലക്ഷത്തിലധികം തീര്‍ഥാടകരെത്തുന്ന സ്ഥലമാണ് നോക്ക്. മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് 1979ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നോക്ക് സന്ദര്‍ശിച്ച് ദിവ്യബലിയര്‍പ്പിച്ചിരുന്നു.

Scroll To Top