Tuesday September 25, 2018
Latest Updates

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന് പുതു വസന്തം ,ജോണ്‍ ചാക്കോ കൊറ്റത്തില്‍ പ്രസിഡണ്ട് ,ഷാന്റോ കുര്യന്‍ സെകട്ടറി

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന് പുതു വസന്തം ,ജോണ്‍ ചാക്കോ കൊറ്റത്തില്‍ പ്രസിഡണ്ട് ,ഷാന്റോ കുര്യന്‍ സെകട്ടറി

ഡബ്ലിന്‍:- അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷനു നവനേതൃത്വം.അയര്‍ലണ്ടിലെ ക്‌നാനായ മക്കളുടെ മഹാസംഗമമായ ‘ഒരുമ’17’ ല്‍ വച്ചു നടന്ന പൊതുസമ്മേളനത്തില്‍ 2017-18 കാലയളവിലേക്കുള്ള നവസാരഥികളെ യോഗം തിരഞ്ഞെടുത്തു.തദവസരത്തില്‍ ആര്‍ച്ചു ബിഷപ്പ് കുര്യന്‍ വയലുങ്കല്‍ പിതാവും,ഫാ.സജി മലയില്‍പുത്തന്‍പുരയിലും സന്നിഹിതരായിരുന്നു.

പ്രസിഡണ്ടായി കൊറ്റത്തില്‍ ജോണ്‍ ചാക്കോയും വൈസ് പ്രസിഡന്റായി തോമസ് എബ്രാഹത്തേയും തിരഞ്ഞെടുത്തു. ഷാന്റോ കുര്യനാണു പുതിയ സെക്രട്ടറി, ജോ:സെക്രട്ടറി അരുണിമ ജ്യോതിസും.

ബിനു ജോസഫ് ലൂക്കോസ് ട്രഷറര്‍,ജോസ് മാത്യു ജോ: ട്രഷറര്‍,കൂടാതെ കമ്മറ്റി അംഗങ്ങളായി ജോസ് കുരുവിള ആര്യത്തിനേയും ,ജീനാ ജോണിനേയും യോഗം ചുമതലപ്പെടുത്തി.

അഡൈ്വസേര്‍സായി IKCYL ഡയറക്ടര്‍മാരായ കിസ്സാന്‍തോമസിനേയും ,ഷൈനി ഷാജുവിനേയും തിരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് ജിജോ മാത്യൂവിനേയും സെക്രട്ടറി ജിജു ജോര്‍ജ്ജിനേയും ഉപദേശക സമിതിയിലേക്കും തിരഞ്ഞെടുത്തു.

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ യുവജനവിഭാഗമായ
IKCYL ന്റെ കമ്മറ്റി മാറ്റമില്ലാതെ ഒരു വര്‍ഷവും കൂടി തുടരുന്നതായിരിക്കും എന്ന് ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ അറിയിച്ചു.

വാര്‍ത്ത:- ബിനു ഓണശ്ശേരില്‍

Scroll To Top