Saturday December 03, 2016
Latest Updates

അയര്‍ലണ്ട് ക്‌നാനായ അസോസിയേഷന്‍ ദശാബ്ദിയുടെ നിറവില്‍,ആഘോഷം ഏപ്രില്‍ 11 ന് ഡബ്ലിനില്‍ 

അയര്‍ലണ്ട് ക്‌നാനായ അസോസിയേഷന്‍ ദശാബ്ദിയുടെ നിറവില്‍,ആഘോഷം ഏപ്രില്‍ 11 ന് ഡബ്ലിനില്‍ 

ഡബ്ലിന്‍: അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ നൂതന പ്രവര്‍ത്തനങ്ങളുമായി പത്താം വര്‍ഷത്തിലേക്ക്. തനിമയും ഒരുമയും വിശ്വാസനിറവും പ്രകടമാകുന്ന ദശാബ്ദി ആഘോഷം ഏപ്രില്‍ 11 രാവിലെ 10 മുതല്‍ വെകിട്ട് ആറു മണി വരെ താലാ കില്‍നമന ഹാളില്‍ നടക്കും. 

ഏപ്രില്‍ 11 ന്ശനിയാഴ്ച്ച രാവിലെ 10 ന് വിശുദ്ധ കുര്‍ബാനയോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് വര്‍ണ്ണാഭമായ സ്റ്റേജ് ഓപ്പണിംഗും വെല്‍ക്കം ഡാന്‍സും ക്‌നാനായ ചരിത്രം വിളിച്ചോടുന്ന നിരവധി മുഹൂര്‍ത്തങ്ങളും അരങ്ങേറും. മാര്‍ഗ്ഗംകളി, കളരിപ്പയറ്റ്, പുരാതനപ്പാട്ട് സംഘനൃത്തം, ക്ലാസിക്കല്‍ ഡാന്‍സ്, കോമഡി സ്‌കിറ്റുകള്‍ എന്നിവ സംഗമത്തിന് ചാരുതയേകും. ‘തനിമയില്‍’ എന്ന തുടങ്ങുന്ന ട്രേസി മാത്യൂസ് ചേലക്കല്‍ ചിട്ടപ്പെടുത്തിയ ക്‌നാനായ ഗാനം സാബു ജോസഫ് ആലപിക്കും. 

പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് ജ്യോതിസ്സ് മാത്യു പാറപ്പുറത്ത് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജോസ് ജോയ് കൊച്ചാലുങ്കല്‍ റിപ്പോര്‍ട്ടും ട്രഷറര്‍ തോമസ് ജോയി കളപ്പുരയ്ക്കല്‍ വാര്‍ഷിക കണക്കും അവതരിപ്പിക്കും. വൈസ്പ്രസിഡന്റ് സണ്ണി അബ്രഹാം ഇളംകുളത്ത്, ജോയിന്റ് സെക്രട്ടറി ജോബി ജോണ്‍ മലയില്‍, ജോയിന്റ് ട്രഷറര്‍ ജോസഫ് ചാക്കോ തടത്തില്‍, അഡൈ്വസര്‍ വിനോദ് മാത്യു ചേരിയില്‍ എന്നിവര്‍ പ്രസംഗിക്കും.

അയര്‍ലണ്ടിലെ വിവിധ മേഖലകളില്‍ നിന്നും നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ നിന്നുമുള്ള സമുദായാംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കാനെത്തും സംഗമത്തിലേക്ക് എല്ലാ ക്‌നാനായ മക്കളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്
ജ്യോതിസ്സ്: 0860557565
ജോസ് :0877795974
തോമസ് :0876319215
സണ്ണി :0872746830

വാര്‍ത്ത:രാജു കുന്നക്കാട്ട്

Scroll To Top