Sunday December 04, 2016
Latest Updates

ഫ്രാന്‍സീസ് ജോര്‍ജിന് രാഷ്ട്രീയപ്രവര്‍ത്തകന്‍ ആവാമെങ്കില്‍ ജോസ് കെ മാണിയ്ക്കും അതാവാമെന്ന് കെ എം മാണി

ഫ്രാന്‍സീസ് ജോര്‍ജിന് രാഷ്ട്രീയപ്രവര്‍ത്തകന്‍ ആവാമെങ്കില്‍ ജോസ് കെ മാണിയ്ക്കും അതാവാമെന്ന് കെ എം മാണി

കോട്ടയം: കെ.എം. ജോര്‍ജിന്റെ മകന് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാമെങ്കില്‍ എന്റെ മകനും ആകാമെന്ന് കെ.എം. മാണി. യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകനായാണ് ജോസ് കെ. മാണി പൊതുരംഗത്ത് എത്തിയത്. വിമത പ്രവര്‍ത്തനം നടത്തി പാര്‍ട്ടിയില്‍നിന്ന് വിട്ടുപോയവര്‍ കേരള കോണ്‍ഗ്രസിനെ പിന്നില്‍നിന്ന് കുത്തുകയായിരുന്നുവെന്നും അദ്ദേഹം കോട്ടയത്ത് നടന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിമതര്‍ ചെയ്തത് വലിയ ചതിയാണ്.രണ്ടോ മൂന്നോ പേര്‍ പോയാല്‍ പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. അവര്‍ക്ക് കേരള കോണ്‍ഗ്രസ് എമ്മിലേക്ക് തന്നെ തിരിച്ചുവരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വിട്ടുപോയവരെല്ലാം തിരിച്ചുവന്ന ചരിത്രമാണ് പാര്‍ട്ടിക്ക്. ഫ്രാന്‍സിസ് ജോര്‍ജിനെ പോലെയുള്ളവര്‍ നിയമസഭയില്‍ വരേണ്ടതാണെന്നും അവര്‍ക്ക് മികച്ച സീറ്റുകള്‍ നല്‍കണമെന്നും താന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. വിമതര്‍ എവിടെ നിന്നെങ്കിലും മത്സരിക്കട്ടെ. അതിനെ ഭയക്കുന്നില്ല.

പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കും. കേരള കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളൊന്നും ആവശ്യപ്പെടില്‌ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും കെ എം മാണി പറഞ്ഞു

Scroll To Top