Saturday December 03, 2016
Latest Updates

ഡബ്ലിനില്‍ കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഡബ്ലിനില്‍ കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഡബ്ലിന്‍:അയര്‍ലണ്ടിലെ മുസ്ലീം സമുദായത്തില്‍ ഉള്‍പ്പെട്ടവരുള്‍പ്പെടെയുള്ള പ്രവാസികളെ ഏകോപിപ്പിച്ചു കൊണ്ട് രൂപീകരിച്ച കേരള മുസ്ലീം കള്‍ച്ചറല്‍ സെന്ററിന്റെ ഉത്ഘാടനം മാതൃഭൂമി’യുടെ ഗള്‍ഫ് ചീഫ് റിപ്പോര്‍ട്ടര്‍ ഐപ്പ് വള്ളിക്കാടന്‍ നിര്‍വഹിച്ചു. മൌണ്ട് കാര്‍മ്മല്‍ കമ്യൂണിറ്റി സെന്ററില്‍ നടത്തപ്പെട്ട ചടങ്ങില്‍ ഓ ഐ സി സി അയര്‍ലണ്ട് പ്രസിഡണ്ട് എം എം ലിങ്ക്വിന്സ്റ്റാര്‍ അദ്ധ്യക്ഷനായിരുന്നു.
പ്രവാസി കേരളാകോണ്‍ഗ്രസ്(എം)നേതാവ് രാജു കുന്നക്കാട്ട്,ഡബ്ല്യൂ എം സി നേതാവ് സൈലോ സാം,ബിജു സെബാസ്റ്റ്യന്‍(ഓ ഐ സി സി),സണ്ണി ഇളംകുളത്തില്‍,നിവില്‍ അബ്രാഹം തുടങ്ങി ഡബ്ലിനിലെ രാഷ്ട്രീയ സാംസ്‌കാരിക വേദികളിലെ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
സാമൂഹികവും സാംസ്‌കാരികവുമായ മേഖലകളില്‍ ചുവടുറപ്പിച്ചു കൊണ്ട് സേവനത്തിലൂടെയും കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും ലോക ശ്രദ്ധ നേടിയിട്ടുള്ള കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍ ലോകത്തിലെ പല രാജ്യങ്ങളിലും ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്,

അയര്‍ലണ്ടില്‍ അടക്കമുള്ള രാജ്യങ്ങളില്‍ ക്ലേശം അനുഭവിക്കുന്ന പ്രവാസികളായ വിദ്യാര്‍ഥികളുടെ ക്ഷേമം,സന്നദ്ധ സംഘടനാ പ്രവര്‍ത്തനം,മറ്റു സംഘടനകളുമായി യോജിച്ചുള്ള പ്രവര്‍ത്തനം,ഇന്ത്യന്‍ പാരമ്പര്യത്തിലുള്ള ഉത്സവാഘോഷങ്ങള്‍ എന്നിവയാണ് കെ എം സി സി അയര്‍ലണ്ട് ലക്ഷ്യമിടുന്ന പ്രധാന കാര്യപരിപാടികള്‍

Scroll To Top