Sunday December 04, 2016
Latest Updates

ഓ ഐ സി സി യ്ക്ക് പിന്നാലെ കെ എം സി സിയും അയര്‍ലണ്ടിലേയ്ക്ക് :പ്രധാന ലക്ഷ്യം പ്രവാസി വിദ്യാര്‍ഥികളുടെ ക്ഷേമം

ഓ ഐ സി സി യ്ക്ക് പിന്നാലെ കെ എം സി സിയും അയര്‍ലണ്ടിലേയ്ക്ക് :പ്രധാന ലക്ഷ്യം പ്രവാസി വിദ്യാര്‍ഥികളുടെ ക്ഷേമം

ഡബ്ലിന്‍:അയര്‍ലണ്ടിലെ മുസ്ലീം സമുദായത്തില്‍ ഉള്‍പ്പെട്ടവരുള്‍പ്പെടെയുള്ള പ്രവാസികളെ ഏകോപിപ്പിച്ചു കൊണ്ട് കേരള മുസ്ലീം കള്‍ച്ചറല്‍ സെന്ററിന്റെ ഔദ്യോഗിക രൂപവതകരണ സമ്മേളനം നാളെ ഡബ്ലിനില്‍ നടത്തപ്പെടും.

സാമൂഹികവും സാംസ്‌കാരികവുമായ മേഖലകളില്‍ ചുവടുറപ്പിച്ചു കൊണ്ട് സേവനത്തിലൂടെയും കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും ലോക ശ്രദ്ധ നേടിയിട്ടുള്ള കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍ ലോകത്തിലെ പല രാജ്യങ്ങളിലും ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്,

അയര്‍ലണ്ടില്‍ അടക്കമുള്ള രാജ്യങ്ങളില്‍ ക്ലേശം അനുഭവിക്കുന്ന പ്രവാസികളായ വിദ്യാര്‍ഥികളുടെ ക്ഷേമം,സന്നദ്ധ സംഘടനാ പ്രവര്‍ത്തനം,മറ്റു സംഘടനകളുമായി യോജിച്ചുള്ള പ്രവര്‍ത്തനം,ഇന്ത്യന്‍ പാരമ്പര്യത്തിലുള്ള ഉത്സവാഘോഷങ്ങള്‍ എന്നിവയാണ് കെ എം സി സി അയര്‍ലണ്ട് ലക്ഷ്യമിടുന്ന പ്രധാന കാര്യപരിപാടികള്‍.

മാറ്റര്‍ ആശുപത്രിയ്ക്ക് സമീപമുള്ള മൌണ്ട് കാര്‍മ്മല്‍ കമ്യൂണിറ്റി സെന്ററില്‍ നാളെ(മാര്‍ച്ച് 22 ,ചൊവ്വാഴ്ച്ച) വൈകിട്ട് 6 മണിയ്ക്ക് ഓ ഐ സി സി അയര്‍ലണ്ട് പ്രസിഡണ്ട് എം എം ലിങ്ക്വിന്സ്റ്റാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വെച്ച് മാതൃഭൂമി’യുടെ ഗള്‍ഫ് ചീഫ് റിപ്പോര്‍ട്ടര്‍ ഐപ്പ് വള്ളിക്കാടന്‍ കെ എം സി സി യുടെ അയര്‍ലണ്ട് ഘടകത്തിന്റെ ഉത്ഘാടനം നിര്‍വഹിക്കും.അയര്‍ലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനാ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫവാസ് 089 419 9201

Scroll To Top