Monday October 22, 2018
Latest Updates

സ്നേഹം കൊണ്ട് വിരുന്നൂട്ടിയ ഡബ്ലിനിലെ ഇഫ്താര്‍ സംഗമം വേറിട്ട അനുഭവമായി 

സ്നേഹം കൊണ്ട് വിരുന്നൂട്ടിയ ഡബ്ലിനിലെ ഇഫ്താര്‍ സംഗമം വേറിട്ട അനുഭവമായി 

ഡബ്ലിന്‍ :സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെ സന്ദേശമുണര്‍ത്തി അയര്‍ലണ്ടിലെ കെഎം സി സി ഡബ്ലിന്‍ നഗരത്തില്‍ ഒരുക്കിയ ഇഫ്താര്‍ സംഗമം വേറിട്ട അനുഭവമായി.സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരാണ് ‘സമൂഹ നോമ്പ് തുറയ്ക്കായി’ഡബ്ലിനിലെ മുസ്‌ളീം സഹോദരങ്ങള്‍ക്കൊപ്പം ചേര്‍ന്നത്.

ലോകത്തില്‍ ഏറ്റവും അധികം നോമ്പ് സമയമുള്ള രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്. നഗരത്തില്‍ പഠിക്കാനും ജോലി ചെയ്യാനുമായെത്തിയ ഇരുനൂറോളം മലയാളി മുസ്‌ളീം സഹോദരങ്ങളില്‍ മിക്കവരും പുലര്‍ച്ചെ 3.30 മുതല്‍ രാത്രി 9.50 വരെ നീണ്ടു നില്‍ക്കുന്ന വ്രതാനുഷ്ഠാനത്തിന്റെ കാഠിന്യത്തിലും, നിഷ്ഠ വിടാതെ വിശ്വാസവും,പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നവരാണ്.

വൈകിട്ട് 9 മണിയോടെ ആരംഭിച്ച ഇഫ്താര്‍ സംഗമത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് രാജന്‍ ദേവസ്യ,എംഎന്‍ ലിങ്ക്വിന്‍ സ്റ്റാര്‍(ഓഐ സി സി പ്രസിഡണ്ട്)രാജു കുന്നക്കാട്ട് (കേരളാ പ്രവാസി കോണ്‍ഗ്രസ് (എം)ജോര്‍ജ് പുറപ്പന്താനം(സ്വോര്‍ഡ്സ്)പ്രദീപ് ചന്ദ്രന്‍(ഭാരതീയ ജനതാ പാര്‍ട്ടി)ജോണ്‍ ചാക്കോ(ഐ പത്രം),റെജി സി ജേക്കബ്(ഐറിഷ് മലയാളി),സാബു ജോസഫ് (കാവന്‍)വര്‍ഗീസ് ജോയി (ക്രാന്തി അയര്‍ലണ്ട് )ബാബു ജോസഫ്(വേള്‍ഡ് മലയാളി കൗണ്‍സില്‍)ബിജു പള്ളിക്കര(ഡബ്‌ള്യൂ എംസി)ബിജു കൂത്രപള്ളി(പ്രസിഡണ്ട് ,കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍)കെ വി പ്രശാന്ത്,ബിജു സെബാസ്റ്റ്യന്‍,സാന്‍ജോ മുളവരിക്കല്‍ഹാഷിര്‍ പി വി,ലാലു പോള്‍,നിതിന്‍ ഫ്രാന്‍സീസ്,ലിസി ജേക്കബ്,ഫര്‍ഹാന്‍,പ്രവീണ്‍, തുടങ്ങിയര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഹാഷിര്‍ നാദാപുരം ഇഫ്താര്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു.

ഫവാസ് മാടശ്ശേരി സ്വാഗതവും,അര്‍ഷാദ് നന്ദിയും പറഞ്ഞു 

ഫര്‍ഹാന്‍,മുഹ്സിന്‍,താജു,മഷൂഖ്,റിയാസ്,മുന്‍സില്‍,പ്രവീണ്‍,കാര്‍ത്തിക്,ജലീല്‍,മിന്‍ഹാജ്,റോഷന്‍,ശഹീദ്,അന്‍സാര്‍ ദ്രോഗഡ,നിതിന്‍ ഫ്രാന്‍സീസ്,ലിബിന്‍ വര്‍ഗീസ്,ടൈറ്റസ്,എല്‍ദോ എല്‍ബ്രിഡ്ജ്, തുടങ്ങിയവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

Scroll To Top