Wednesday December 07, 2016
Latest Updates

കെ. എം. മാണിയെ പരിഹസിച്ച് ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കെ. എം. മാണിയെ പരിഹസിച്ച്  ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് കെ. എം. മാണിയെ പരിഹസിച്ച് മുന്‍ മന്ത്രിയും ആര്‍. എസ്. പി നേതാവുമായ ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കെ. എം. മാണി ചെയര്‍മാനായ കേരള കോണ്‍ഗ്രസ് ബി യുഡിഎഫ് വിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഷിബുവിന്റെ ഫേസ്ബുക്കിലൂടെയുള്ള പരിഹാസം കലര്‍ന്ന പരാമര്‍ശങ്ങള്‍.shib

‘എന്റെ മാണി സാറേ, ഈ തീരുമാനം മൂന്നു മാസം മുമ്പ് ഒന്ന് എടുത്തു കൂടായിരുന്നോ…എങ്കില്‍ ഐക്യജനാധിപത്യ മുന്നണി ഇപ്പോള്‍ അധികാരത്തിലിരുന്നേനെ…

ധാര്‍മ്മികത, തുറന്ന പുസ്തകം, കറ കളഞ്ഞ ജീവിതം, പിന്നില്‍ നിന്ന് , മുന്നില്‍ നിന്ന് കുത്തുക… എല്ലാം ഇപ്പോള്‍ പാഴായിപ്പോയില്ലേ…?’ എന്നിങ്ങനെയാണ് ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്.

Scroll To Top