Monday November 20, 2017
Latest Updates

മാനസാന്തരപ്പെട്ടു വന്നാല്‍ ജോര്‍ജിനെ സ്വീകരിക്കുമെന്ന് മാണി

മാനസാന്തരപ്പെട്ടു വന്നാല്‍ ജോര്‍ജിനെ സ്വീകരിക്കുമെന്ന് മാണി

കോട്ടയം: മാനസാന്തരപ്പെട്ട് നല്ല മനസ്സോടെ ആരു വന്നാലും സ്വീകരിക്കുമെന്നും തിരിച്ചു വരുന്ന കാര്യം പിസി ജോര്‍ജിന് തീരുമാനിക്കാമെന്നും കെഎം മാണി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജിനോടുള്ള നിലപാട് മാണി വ്യക്തമാക്കിയത്. പാലാ മണ്ഡലത്തില്‍ പിസി ജോര്‍ജുമായി ധാരണയുണ്ടെന്ന ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ സഹായിക്കേണ്ട കാര്യം പിസി ജോര്‍ജിനില്ലെന്നും സഹായിച്ചില്ലെങ്കിലും ജയിക്കും സഹായിച്ചാല്‍ നല്ല കാര്യം എന്നായിരുന്നു മാണിയുടെ മറുപടി.
പാലായിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നിടത്തോളം കാലം താന്‍ മത്സരിക്കും അനിഷ്ടമുണ്ടായാല്‍ താന്‍ പെട്ടിമടക്കും പിന്നെ മത്സരിക്കില്ലെന്നും മാണി പറഞ്ഞു. മുന്നണിക്ക് ഇത്തവണ നല്ല ഭൂരിപക്ഷം ലഭിക്കുമെന്നും ഭരണവിരുദ്ധ വികാരം ഇല്ലെന്നും മാണി പറഞ്ഞു.

ഇനി ജോര്‍ജിന്റെ മറുപടി എന്താവുമെന്നാണ് കാണേണ്ടത്.

Scroll To Top