Saturday December 10, 2016
Latest Updates

കെ എം മാണി രാജിവെച്ചാല്‍ സി എഫ് തോമസ് മന്ത്രിയാകണമെന്ന് പി സി ജോര്‍ജ്.കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു 

കെ എം മാണി രാജിവെച്ചാല്‍ സി എഫ് തോമസ് മന്ത്രിയാകണമെന്ന് പി സി ജോര്‍ജ്.കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു 

കോട്ടയം:ബാര്‍ കോഴ പ്രശ്‌നത്തില്‍ നിന്നും കേരളാ കോണ്‍ഗ്രസിലെ അഭ്യന്തര തര്‍ക്കങ്ങളിലേയ്ക്ക് ശ്രദ്ധ വഴി തിരിച്ചു വിട്ടു കൊണ്ട് മാധ്യമങ്ങള്‍ പുതിയ ചര്‍ച്ച ആരംഭിച്ചു. കെ എം മാണിയുടെ ചെയര്‍മാനും മന്ത്രിയുമായ കെ.എം മാണിക്കെതിരായ കോഴ ആരോപണം കേരളാ കോണ്‍ഗ്രസ് എമ്മില്‍ വലിയ പൊട്ടിത്തെറിക്കു വഴിവെക്കുന്നതായിയാണ് പുതിയ റിപ്പോര്‍ട്ടുകള്‍.വിജിലന്‍സ് അന്വേഷണത്തില്‍ കുരുക്കു മുറുകുന്ന സാഹചര്യത്തില്‍ മാണി രാജിവെച്ചാല്‍ അടുത്ത മന്ത്രിയാരാകുമെന്ന ചര്‍ച്ചയാണത്രേ ഇപ്പോള്‍ പാര്‍ട്ടിയില്‍ പൊടിപൊടിയ്ക്കുന്നത് .
കെ. എം മാണി രാജിവെച്ചാല്‍ മന്ത്രിയാകാന്‍ യോഗ്യന്‍ സി.എഫ് തോമസാണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു. മന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധി എം.എല്‍.എമാര്‍ കേരളാ കോണ്‍ഗ്രസിലുണ്ട്. മന്ത്രിസ്ഥാനം പിന്തുടര്‍ച്ചാവകാശമല്ലെന്നും ജോര്‍ജ് ചാനല്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, പി.സി ജോര്‍ജിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് പി.ജെ ജോസഫ് വിഭാഗം നേതാവായ ആന്റണി രാജു രംഗത്തെത്തി. വ്യക്തിപരമായ അഭിപ്രായം മാത്രമാണ് പി.സി ജോര്‍ജ് നടത്തിയിട്ടുള്ളത്. മാണിക്ക് പകരക്കാരനെ പാര്‍ട്ടി ഇതുവരെ അന്വേഷിച്ചിട്ടില്ല. സോളാര്‍ കേസിനെക്കാളും വലുതല്ല ബാര്‍ കോഴ ആരോപണം. നേതാക്കള്‍ പരസ്യമായി അഭിപ്രയ പ്രകടനം നടത്തുന്നത് ശരിയല്ലെന്നും ആന്റണി രാജു പറഞ്ഞു.
അതേസമയം, മാണിയെ അനുകൂലിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ സി.എഫ് തോമസ് എം.എല്‍.എ രംഗത്തെത്തി. മന്ത്രിസ്ഥാനത്തു നിന്നു മാണി മാറി നില്‍ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

Scroll To Top